മുളിയാര്‍: മല്ലം ശ്രീദുര്‍ഗ്ഗാ പരമേശ്വരി എ.എല്‍.പി.സ്‌കൂളിന്റെ സുവര്‍ണ ജൂബിലി ആഘോഷം ശനിയാഴ്ച സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും. രാവിലെ ഒമ്പത് മണിക്ക് കെ.കുഞ്ഞിരാമന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി. ഭവാനി അധ്യക്ഷത വഹിക്കും. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. മുഖ്യാതിഥിയായിരിക്കും.
ജില്ലാ പഞ്ചായത്ത് അംഗം എം. തിമ്മയ്യ, ബ്ലോക്ക് പഞ്ചായത്ത് അംഗം എം. കുഞ്ഞമ്പു നമ്പ്യാര്‍, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ആയിശ മഹമൂദ്, പ്രേമാവതി, ഹനീഫ, എ.ഇ.ഒ. രവീന്ദ്രനാഥന്‍, ചെക്കോട് ബാലകൃഷ്ണന്‍, കെ.ബി. മുഹമ്മദ്കുഞ്ഞി, നാരായണി, അരുണാക്ഷി, ഷീന, സാവിത്രി, ശോഭ, രമ്യ, ഉഷാകുമാരി, സുധാകരന്‍ പ്രസംഗിക്കും.
വൈകുന്നേരം സാംസ്‌കാരിക പരിപാടിയില്‍ മാനേജര്‍ വിഷ്ണുഭട്ട് അധ്യക്ഷത വഹിക്കും. പി.കരുണാകരന്‍ എം.പി, ജില്ലാ കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍, സിഡ്‌കോ ചെയര്‍മാന്‍ സി.ടി.അഹമ്മദലി, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മാധവന്‍, ഡി.ഡി.ഇ.രാഘവന്‍, ഡയറ്റ് പ്രിന്‍സിപ്പല്‍ കൃഷ്ണകുമാര്‍, പഞ്ചായത്തംഗം ഷെരീഫ് കൊടവഞ്ചി, എം.സി. പ്രഭാകരന്‍, ജയകൃഷ്ണന്‍, മന്‍സൂര്‍ മല്ലത്ത്, എ.ബി. ഷാഫി, ബെറ്റി എബ്രഹാം, തുഷാര, മുഹമ്മദ് സാലി, സി. കുഞ്ഞിരാമന്‍, എം.കുഞ്ഞാമന്‍, കുഞ്ഞമ്പു പ്രസംഗിക്കും. ഹെഡ്മാസ്റ്റര്‍ സത്യന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും.
സമാപന സമ്മേളനം വിഷ്ണുഭട്ട് ഉദ്ഘാടനം ചെയ്യും. സുധാകരന്‍മല്ലം അധ്യക്ഷത വഹിക്കും. നാരായണന്‍ നായര്‍, ഗംഗാധര മണിയാണി, അയ്യപ്പ മണിയാണി, ശ്രീധരന്‍, ഷെരീഫ് മല്ലത്ത്, മുഹമ്മദ്കുഞ്ഞി, രാജേഷ്, പി.എം. ഹമീദ്, ഉദയന്‍, രാധാകൃഷ്ണന്‍, നാരായണന്‍നായക്ക്,നിഷ, ഹനീഫ, ശശികാന്ത്, രാധാകൃഷ്ണന്‍, മഹാലിംഗ മണിയാണി, സുബോധയന്‍, ഹേമലപ്രസംഗിക്കും. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെയും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും വിവിധ പരിപാടികള്‍ നടക്കും.
No comments:
Post a Comment