Latest News

ഷംസീനയുടെ മരണം: നാട്ടുകാര്‍ ആക്ഷന്‍ കമ്മിററി രൂപീകരിച്ചു

ഉദുമ: മൊബൈല്‍ ഫോണ്‍ കാണാതായതുമായി ബന്ധപ്പെട്ടുയര്‍ന്ന അപവാദ പ്രചരണത്തെ തുടര്‍ന്ന് പാലക്കുന്ന് കരിപ്പോടിയിലെ ഗ്രീന്‍വുഡ്‌സ് വനിത കോളോജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ ഷംസീന ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഉന്നത തല അന്വേഷണം നടത്തി മരണത്തിന് കാരണക്കാരയവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാന്‍ ആക്ഷന്‍ കമ്മിററി രൂപീകരിച്ചു.

പാക്യാര ബദരിയ നഗര്‍ യുണൈററഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടന്ന ആക്ഷന്‍ കമ്മിററി രൂപീകരണ യോഗത്തില്‍ സ്ത്രീകളടക്കം 500 ഓളം ആളുകള്‍ പങ്കെടുത്തു.
ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. കസ്തൂരി ടീച്ചര്‍ അധ്യക്ഷത വഹിച്ചു. ബ്‌ളോക്ക് പഞ്ചായത്ത് അംഗം ടി.കെ. അഹമ്മദ്ഷാഫി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ. ബാലകൃഷ്ണന്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഹമീദ് മാങ്ങാട്, ആയിഷ,ബാലകൃഷ്ണന്‍, ശോഭന,കാര്‍ത്യായണി, മുസ്‌ലിം ലീഗ് നേതാക്കളായ കാപ്പില്‍ കെ.ബി.എം ഷെരീഫ് ടി.ഡി. കബീര്‍, സത്താര്‍ മുക്കുന്നോത്ത്, കോണ്‍ഗ്രസ്സ് നേതാക്കളായ വേണുഗോപാലന്‍, ചന്ദ്രന്‍ നാലാംവാതുക്കല്‍, സി.പി.എം നേതാക്കളായ മധു മുതിയക്കാര്‍, വി.ആര്‍ ഗംഗാധരന്‍, ബഷീര്‍ പാക്യാര (പാക്യാര ജമാഅത്ത് സെക്രട്ടറി), പി.കെ. ജയാനന്ദന്‍ (എസ്.എന്‍.ഡി.പി), ദാമോധരന്‍, സരോജിനി, ജമീല, ക്വാളിററി മുസ്തഫ, അന്‍സാരി കരിപ്പോടി, അരവിന്ദന്‍ മാണിക്കോത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.

ഭാരവാഹികള്‍: കെ.വി രാജേന്ദ്രന്‍ (ചെയര്‍മാന്‍), സീനത്ത് സമീര്‍, സതിഗംഗാധരന്‍(വൈ.ചെയര്‍.) മൊയ്തീന്‍ പി മൂസ (കണ്‍വീനര്‍), ഇസ്മായീല്‍, ഹര്‍ഷാദ് (ജോ.കണ്‍.)











Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.