കാസര്‍കോട്: ജെസിഐ കാസര്‍കോട് ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന അവധികാല മാജിക് പരിശീലന ക്യാമ്പ് നായന്മാര്‍മൂല എന്‍.എ.മോഡല്‍ സ്‌കൂളില്‍തുടങ്ങി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.അബ്ദുല്‍ റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. ജേസിഐ ചാപ്റ്റര്‍ പ്രസിഡണ്ട് പുഷ്പാകരന്‍ ബെണ്ടിച്ചാല്‍ അധ്യക്ഷത വഹിച്ചു. എ.ഐ.എ ഫയാസ് സ്വാഗതം പറഞ്ഞു. എന്‍.എ.മോഡല്‍ സ്‌കൂള്‍ ഡയറക്ടര്‍ വി.ആര്‍.ശ്രീനിവാസന്‍ മുഖ്യാതിഥിയായിരുന്നു.
ടി.എം.അബ്ദുല്‍ മഹ്‌റൂഫ്, കെ.ബി.അബ്ദുല്‍ മജീദ്, കെ.വി.അഭിലാഷ്, എബി കുട്ടിയാനം,റിയാസ് നായന്മാര്‍മൂല,ഉമറുല്‍ ഫാറൂഖ്, കുമാരവേല്‍, എ.എ.ഇല്യാസ് സംസാരിച്ചു. പത്തു ദിവസം നീണ്ടുനില്‍ക്കുന്നക്യാമ്പില്‍ വിവിധി സ്‌കൂളുകളില്‍ നിന്നായി വിദ്യാര്‍ത്ഥികളും അധ്യാപകരും മറ്റുള്ളവരും പങ്കെടുക്കുന്നുണ്ട്.
പ്രമുഖ മജീഷ്യന്‍ ബാലന്‍ നീലേശ്വരമാണ് പരിശീലനം നല്‍കുന്നത്. രാവിലെ പത്തു മണിക്ക് ആരംഭിക്കുന്ന ക്യാമ്പില്‍ മാജികിന്റെ പ്രഥമിക ഘട്ടം മുതല്‍ മാജികിന്റെ ചരിത്രങ്ങള്‍ വരെ പഠിപ്പിക്കും. ഏതാനും പേര്‍ക്കു കൂടി ക്യാമ്പില്‍ പങ്കെടുക്കാന്‍ അവസരമുണ്ട്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 9895229289 നമ്പറില്‍ ബന്ധപ്പെടണമെന്ന് ഡയറക്ടര്‍ എ.ഐ.എ ഫയാസ് അറിയിച്ചു.



No comments:
Post a Comment