കാസര്‍കോട്: ഏപ്രില്‍ 10 ന് നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള പോളിംഗ് സാധനങ്ങളുമായി ഉദ്യോഗസ്ഥര്‍ ബൂത്തുകളിലേക്ക് പുറപ്പെട്ടു.
കാസര്‍കോട് ഗവ.കോളജ്, കാഞ്ഞങ്ങാട് നെഹ്‌റു കോളജ് ,പയ്യന്നൂര്‍ ഗവ.ഹൈസ്‌ക്കൂള്‍, തളിപ്പറമ്പ് നടാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂള്‍ എന്നിവിടങ്ങളില്‍ നിന്നാണ് തെരഞ്ഞെടുപ്പിനുള്ള വോട്ടിംഗ് മെഷിനുകളും മറ്റ് സാധനങ്ങളും ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ ഏറ്റുവാങ്ങിയത്. വോട്ടിംഗ് സാധനങ്ങളുമായി ഉച്ചയോടെ ഉദ്യോഗസ്ഥര്‍ അതാത് പോളിംഗ് ബൂത്തുകളില്‍ എത്തി ച്ചേര്‍ന്ന് വോട്ടിംഗ് ബൂത്തുകള്‍ ഒരുക്കും.
ജില്ലയില്‍ 791 ബൂത്തുകളാണ് തെരഞ്ഞെടുപ്പിന് ഒരുക്കിയിട്ടുളളത്. ഓരോ ബൂത്തിലും ഒരു പ്രിസൈഡിംഗ് ഓഫീസര്‍മാരും മൂന്നു പോളിംഗ് ഓഫീസര്‍ എന്നിവരെയാണ് നിയോഗിച്ചിട്ടുളളത്.1500 ലേറെ വോട്ടര്‍മാരുളള ബൂത്തുകളില്‍ അധികമായി ഒരു പോളിംഗ് ഉദ്യോഗസ്ഥനെ കൂടി നിയോഗിച്ചിട്ടുണ്ട്.
കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തിലെ 12,40,460 വോട്ടര്‍മാരാണ് വ്യാഴാഴ്ച നടക്കുന്ന തെരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. പ്രശ്‌ന ബാധിത ബൂത്തുകളില്‍ പോലീസ് - കേന്ദ്രസേനാ വിഭാഗങ്ങളെ വിന്യസിക്കും.
ഇത്തരം ബൂത്തുകളില്‍ സി സി ടി വി, വെബ് ക്യാമറ, ഫോട്ടോഗ്രാഫി എന്നിവയും ഒരുക്കിയിട്ടുണ്ട്. തത്സമയം തന്നെ വോട്ട് ചെയ്യുന്നതൊഴികെയുള്ള ബൂത്തിലെ എല്ലാ കാര്യങ്ങളും കാണാന്‍ കഴിയുന്നവിധത്തിലാണ് ക്രമീകരണം നടത്തിയിട്ടുള്ളത്.

No comments:
Post a Comment