Latest News

ടീം സോളാറുമായി തുഷാര്‍ വെള്ളാപ്പള്ളിക്ക് അടുത്ത ബന്ധമുണ്ടെന്ന് സരിത

ആലപ്പുഴ: ടീം സോളാറുമായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മകന്‍ തുഷാര്‍ വെള്ളാപ്പള്ളിക്ക് അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് സോളാര്‍ കേസ് പ്രതി സരിത എസ്. നായര്‍. തനിക്കെതിരെ വെള്ളാപ്പള്ളിയുടെ ആക്ഷേപം തുടര്‍ന്നാല്‍ കൂടുതല്‍ കാര്യങ്ങള്‍ തുറന്നുപറയും. തന്നെ സ്ഥിരമായി വെള്ളാപ്പള്ളി ഭീഷണിപ്പെടുത്തുകയാണ്.

ആലപ്പുഴയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.സി വേണുഗോപാലിനെ തോല്‍പിക്കാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം ജില്ലാ സെക്രട്ടറി സജി ചെറിയാന്‍ തന്നെ സമീപിച്ചുവെന്നും സരിത പറഞ്ഞു. തിരഞ്ഞെടുപ്പിന് ശേഷം ഭരണമാറ്റമുണ്ടാകുമെന്ന് സജി ചെറിയാന്‍ പറഞ്ഞിരുന്നു. ഇതിന്റെ ഫോണ്‍ റെക്കോഡ് തന്റെ കയ്യിലുണ്ട്. പേര് പറയരുതെന്ന് ആവശ്യപ്പെട്ട് സജി.ചെറിയാന്‍ പിന്നെയും ബന്ധപ്പെട്ടു. ഏപ്രില്‍ 10ന് തിരഞ്ഞെടുപ്പിന് ശേഷം കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നും അവര്‍ പറഞ്ഞു.















Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Saritha S nair, Solar, Thushar Vellapalli.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.