മാന്നാര്‍: സരിത എസ് നായരുടെ അഭിഭാഷകന്‍ അഡ്വ. ഫെനി ബാലകൃഷ്ണന്റെ വീടിന് നേരെ ആക്രമണം. ബുധനാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് മാന്നാറിലുള്ള വീടിന് നേരെ ആക്രമണം നടന്നത്. സമീപത്തെ റോഡില്‍ നിന്ന് വീടിനുനേരെ തുടര്‍ച്ചയായ കല്ലേറായിരുന്നു.
കല്ലേറില്‍ ജനല്‍ചില്ലുകളും കാറിന്റെ ചില്ലും തകര്‍ന്നു. ഈ സമയം ഫെനിയുടെ അച്ഛനും അമ്മയും മകളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഫെനി തൊട്ടടുത്തുള്ള ഭാര്യവീട്ടിലാണ് കഴിഞ്ഞത്. സരിത ചൊവ്വാഴ്ച നടത്തിയ വിവാദ പ്രസ്താവനയില്‍ ദേഷ്യമുള്ളവരാകാം ആക്രമണത്തിന് നേതൃത്വം നല്‍കിയതെന്ന് ഫെനി ബാലകൃഷ്ണന്‍ പറഞ്ഞു. പരാതിയെത്തുടന്ന് മാന്നാര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

No comments:
Post a Comment