Latest News

പിടിയിലായ മലയാളി മെഡിക്കല്‍ വിദ്യാര്‍ഥി യാസിന്‍ ഭട്കലിനെ കണ്ടതായി സൂചന

തൃശൂര്‍: ഭീകരന്‍ വഖാസുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ ദല്‍ഹി പോലീസ് സ്‌പെഷല്‍ സെല്‍ കസ്റ്റഡിയിലെടുത്ത മലയാളി മെഡിക്കല്‍ വിദ്യാര്‍ഥി നേരത്തെ മംഗലാപുരത്തുവച്ച് യാസിന്‍ഭട്കലുമായി ബന്ധപ്പെട്ടിരുന്നതായി സൂചന. 2013-ലെ ഹൈദരാബാദ് സ്‌ഫോടനത്തിനു മുമ്പാണിത്.

യാസിന്‍ ഭട്കല്‍, വഖാസ് തുടങ്ങിയ ഭീകരരുമായി ഇന്ത്യയിലെ പ്രഫഷണല്‍ കോളജ് വിദ്യാര്‍ഥികളില്‍ ചിലര്‍ക്ക് അടുത്ത ബന്ധമുണ്ടെന്ന സൂചനയാണ് ഇപ്പോള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിക്കുന്നത്. കഴിഞ്ഞ ദിവസം തൃശൂര്‍ മെഡിക്കല്‍ കോളജില്‍നിന്നും ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്ത മലയാളി മെഡിക്കല്‍ വിദ്യാര്‍ഥിക്കു പുറമെ സംസ്ഥാനത്തിനു പുറത്തുനിന്ന് രണ്ട് എന്‍ജിനീയറിംഗ് വിദ്യാര്‍ഥികളെക്കൂടി ഡല്‍ഹി പോലീസ് സ്‌പെഷല്‍ സെല്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഇവരെല്ലാം പരസ്പരം ബന്ധപ്പെട്ടിരുന്നതായും അന്വേഷണസംഘത്തിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. മതവും പേരും മാറ്റിയ മലയാളി മെഡിക്കല്‍ വിദ്യാര്‍ഥിയുടെ പക്കല്‍നിന്ന് മൊബൈല്‍ ഫോണുകള്‍, ലാപ്‌ടോപ്പ്, പെന്‍ഡ്രൈവുകള്‍ എന്നിവയും ഡല്‍ഹി പോലീസ് സ്‌പെഷല്‍ സെല്‍ പിടിച്ചെടുത്തു. ഇവയിലെ വിവരങ്ങള്‍ അന്വേഷണസംഘം പരിശോധിച്ചുവരികയാണ്.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, yasin Batkal, Thrissur, Delhi, Police, Case.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.