കൊച്ചി: ശനിയാഴ്ച പരീക്ഷയെഴുതാനെത്തിയ എറണാകുളം മഹാരാജാസ് കോളജിലെ രണ്ടുവിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് മാഫിയയുടെ വെട്ടേറ്റു. വടിവാളുകൊണ്ട് ഇക്കണോമിക്‌സ്, പൊളിറ്റിക്‌സ് വിദ്യാര്‍ഥികളായ വിവേക്, വിപിന്‍ എന്നിവരെ വെട്ടിപരിക്കേല്പിക്കുകയായിരുന്നു. ഇന്ന് രാവിലെ 10.30ഓടെയാണ് സംഭവം. ഇരുവരുടെയും പരിക്ക് ഗുരുതരമാണ്. ഇരുവരെയും ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാളുടെ തലയ്ക്കണ് വെട്ടേറ്റത്.
മഹാരാജാസ് കോളജിലെ ഹോസ്റ്റല്‍ കേന്ദ്രീകരിച്ച് വ്യാപകമായി മയക്കുമരുന്നും കഞ്ചാവും വില്ക്കുന്നുവെന്ന പരാതി ഉണ്ടായിരുന്നു. വിദ്യാര്‍ഥികളില്‍ ചിലരാണ് പരാതി നല്കിയിരുന്നത് ഇതിന്റെ ഭാഗമായി കഴിഞ്ഞമാസം ഹോസ്റ്റലില്‍ പരിശോധന നടത്തുകയും ചിലരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ഇതിന്റെ പേരില്‍ വിദ്യാര്‍ഥി സംഘടനകള്‍ തമ്മില്‍ സംഘര്‍ഷവും ഉടലെടുത്തിരുന്നു. അന്ന് പരാതി നല്കാന്‍ മുന്‍പന്തിയില്‍ നിന്നിരുന്ന വിദ്യാര്‍ഥികള്‍ക്കാണ് വെട്ടേറ്റത്.

No comments:
Post a Comment