കോഴിക്കോട്: കോഴിക്കോട് മലാപ്പറമ്പ് എയ്ഡഡ് യു.പി സ്‌കൂള്‍ വ്യാഴാഴ്ച രാത്രി പൊളിച്ചുമാറ്റി. സ്‌കൂള്‍ പൊളിച്ചതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ കോഴിക്കോട് വയനാട് ദേശീയപാത ഉപരോധിക്കുന്നു. ലാഭകരമല്ലെന്ന് ചൂണ്ടിക്കാട്ടി സ്‌കൂള്‍ അടച്ചു പൂട്ടുന്നതിന് മാനേജ്‌മെന്റ് സര്‍ക്കാറിന്റെ അനുമതി തേടിയിരുന്നു.
കഴിഞ്ഞ ദിവസം പോളിംഗ് ബൂത്തായി പ്രവര്‍ത്തിച്ച സ്‌കൂള്‍ രാത്രിയോടെയാണ് പൊളിച്ചുമാറ്റിയത്. നേരത്തെ തന്നെ സ്‌കൂള്‍ അടച്ചുപൂട്ടുന്നതിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. എയ്ഡഡ് സ്‌കൂള്‍ പൊളിച്ച് മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം. സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി അബ്ദു റബ്ബ് എം.കെ.രാഘവനെ അറിയിച്ചു.
No comments:
Post a Comment