ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിസ്ഥാനം തിടുക്കത്തില്‍ രാജിവച്ചത് തെറ്റായിപ്പോയെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള് . പാര്‍ട്ടിയെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടാകാന്‍ തീരുമാനം ഇടവരുത്തി. ഭാവിയില്‍ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധയോടെ മാത്രമെ ചെയ്യൂവെന്ന് എക്കണോമിക് ടൈംസിന് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. ആം ആദ്മി പാര്‍ട്ടി സ്വീകരിച്ച നിലപാട് തെറ്റായിപ്പോയെന്ന് കെജ്രിവാള് തുറന്ന് സമ്മതിക്കുന്നത് ആദ്യമായാണ്.
രാജിവെക്കേണ്ടിവന്നതില് ഖേദമില്ലെന്ന് കെജ്രിവാള് പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ തിടുക്കം വേണ്ടിയിരുന്നില്ല. ജനലോക്പാല്‍ ബില്‍ പാസാക്കാന്‍ കഴിയാതെവന്ന ദിവസംതന്നെ രാജിവച്ച നടപടി തെറ്റായിപ്പോയി. എതാനും ദിവസങ്ങള്‍കൂടി മുഖ്യമന്ത്രിസ്ഥാനത്ത് തുടരണമായിരുന്നു. യോഗങ്ങള്‍ വിളിച്ചുകൂട്ടി രാജിവെക്കേണ്ടിവരുന്ന സാഹചര്യം ജനങ്ങളെ ബോധ്യപ്പെടുത്തണമായിരുന്നു.
തിടുക്കത്തില്‍ രാജിവെക്കേണ്ടി വന്ന സാഹചര്യം ജനങ്ങളെ ബോധ്യപ്പെടുത്താനായില്ല. ഇതുമൂലം ബി ജെ പിയും കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിക്കെതിരെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചു. ഉത്തരവാദിത്വങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറുന്നവരാണ് തങ്ങളെന്ന തെറ്റിദ്ധാരണ അവര്‍ പ്രചരിപ്പിച്ചു. ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ ഉത്തരവാദിത്വങ്ങളില്‍നിന്ന് ഒളിച്ചോടിയെന്ന വികാരം സ്വതന്ത്രമായി ചിന്തിക്കുന്നവര്ക്കുപോലും ഉണ്ടായെന്ന് അദ്ദേഹം പറഞ്ഞു.

No comments:
Post a Comment