Latest News

പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്നും വന്‍തോതില്‍ സ്വര്‍ണ്ണം കടത്തിയതായി റിപ്പോര്‍ട്ട്

തിരുവനന്തപുരം: ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്നും സ്വര്‍ണ്ണം പുറത്തേക്കു കടത്തിയെന്ന് സുപ്രീംകോടതി നിയോഗിച്ച അമിക്കസ്‌ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ റിപ്പോര്‍ട്ട്. മണലില്‍ കലര്‍ത്തി ലോറികളില്‍ കൊണ്ടുപോയ സ്വര്‍ണ്ണത്തിന് വ്യക്തമായ കണക്കില്ല. സ്വര്‍ണ്ണക്കടത്തിന് പിന്നില്‍ ഉന്നത ബന്ധമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

തഞ്ചാവൂരിലെ ജൂവലറികള്‍ക്കാണ് ഇങ്ങനെ കടത്തിയ സ്വര്‍ണ്ണമെല്ലാം ലഭിച്ചത്. നേരായ മാര്‍ഗത്തിലൂടെ അല്ലാതെ സ്വര്‍ണ്ണം ലഭിച്ചതിനാല്‍ തന്നെ കുറ്റബോധം കാരണം ജൂവലറി ഉടമകള്‍ ക്ഷേത്രത്തിലേക്ക് കാണിക്കപ്പെട്ടിയും മറ്റും സംഭാവന നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ക്ഷേത്രത്തിലെ ജൂവലറി ജോലികള്‍ ചെയ്യുന്ന രാജു എന്നയാളുമായി സംസാരിച്ചതില്‍ നിന്ന് 17 കിലോയോളം സ്വര്‍ണ്ണം ലഭിച്ചതായി മനസിലാക്കാനായിട്ടുണ്ട്. ഈ സ്വര്‍ണ്ണം അയാള്‍ തന്നെ കൈവശപ്പെടുത്തുകയോ അല്ലെങ്കില്‍ മറ്റു രീതിയില്‍ പണമായി മാറ്റുകയോ ചെയ്തിട്ടുണ്ടാകാം. മൂന്നു കിലോയുടെ ശരപ്പൊളി മാലയും കടത്തിയിട്ടുണ്ട്.

കാണിക്കപ്പെട്ടിയിലെ സ്വര്‍ണ്ണക്കട്ടി മുറിച്ച നിലയില്‍ ആയിരുന്നുവെന്നും അമിക്കസ്‌ക്യൂറി പറയുന്നു. ക്ഷേത്രത്തിളെ മുറികളില്‍ കണക്കില്‍പ്പെടാത്ത സ്വര്‍ണ്ണം ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Temple, Robbery, Gold.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.