Latest News

ആറ്റിങ്ങല്‍ ഇരട്ടക്കൊല: അറസ്റ്റിലായ കാമുകീ കാമുകന്മാരുടെ മൊബൈല്‍ നിറയെ നഗ്ന ചിത്രങ്ങള്‍

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതകക്കേസില്‍ അറസ്റ്റിലായ നിനോ മാത്യുവിന്റെയും അനുശാന്തിയുടെ മൊബൈല്‍ ഫോണുകളില്‍ ഇരുവരുടെയും നഗ്നചിത്രങ്ങളുണ്ടായിരുന്നതായി റിപ്പോര്‍ട്ട്. ഭാര്യാ ഭര്‍ത്താക്കന്മാരെപോലെ കഴിഞ്ഞിരുന്ന ഇരുവരും അനുശാന്തിയുടെ വീട്ടില്‍ വെച്ചാണ് കൂടിക്കാഴ്ച നടത്തിയിരുന്നത്.

എട്ടുമാസം മുന്‍പാണ് ഇരുവരും പ്രണയത്തിലായത്. തുടര്‍ന്ന് ഒരിക്കലും പിരിയാന്‍ വയ്യാത്തവിധം പ്രണയം ഗാഢമായപ്പോഴാണ് ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത ക്രൂരകൃത്യം ഇരുവരും ചേര്‍ന്ന് നടത്തിയതെന്ന് പോലീസ് പറയുന്നു.

കാമുകനുമായി അത്രയും അടുപ്പമുണ്ടെങ്കില്‍ അയാളുടെ ഒപ്പം താമസിക്കാമെന്ന് ലിജേഷ് അനുശാന്തിയെ അറിയിച്ചിരുന്നതാണ്. എന്നാല്‍ ഭാവിയില്‍ മകളും ഭര്‍ത്താവും തന്റെ വഴിയില്‍ ഭീഷണിയായേക്കുമെന്നു കണ്ടാണ് ഇവരെ കൊല്ലാന്‍ കാമുകീ കാമുകന്മാര്‍ തീരുമാനിച്ചത്.

ജനരോഷം ഭയന്ന് അനുശാന്തിയെയും നിനോ മാത്യുവിനെയും ലിജേഷിന്റെ വീട്ടില്‍ തെളിവെടുപ്പിനെത്തിച്ചിട്ടില്ല. ഒന്നാം പ്രതി നിനോയാണ്. രണ്ടാം പ്രതിയായാണ് അനുശാന്തിയെ ചേര്‍ത്തിരിക്കുന്നത്. ഇരുവരേയും കോടതി ഈ മാസം 30 വരെ റിമാന്‍ഡ് ചെയ്തരിക്കുകയാണ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Attingal Murder Case, Police, case, Remand.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.