തിരൂരങ്ങാടി: തന്നെ പ്രണയിച്ച് വഞ്ചിച്ച ശേഷം നാടുവിട്ട മലയാളി കാമുകനെ തേടി ആന്ധ്ര സ്വദേശിനി തിരൂരങ്ങാടിയിലെത്തി. വെന്നിയൂര്‍ കൊടക്കല്ല് സ്വദേശിയായ യുവാവിനെ തേടിയാണ് ഫാഷന്‍ ഡിസൈനിംഗ് അദ്ധ്യാപികയായ ഹൈദരാബാദുകാരി തിരൂരങ്ങാടിയിലെത്തിയത്.
ട്രെയിന്‍ മാര്‍ഗമെത്തിയ യുവതി തിരൂരങ്ങാടി പോലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. ഇതേ തുടര്‍ന്ന് പോലീസ് യുവാവിനെ സ്റ്റേഷനില്‍ വിളിച്ചു വരുത്തി. എന്നാല്‍ തനിക്ക് ഭാര്യയും കുട്ടികളും ഉണ്ടെന്ന് കാമുകന്‍ പറഞ്ഞതോടെ യുവതി സ്‌റ്റേഷനില്‍ വെച്ച് കുപിതയായി.
പോലീസ് അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ കൂട്ടാക്കിയില്ല. ഏറെ നേരത്തെ ശ്രമത്തിനൊടുവില്‍ പോലീസ് ഇവരില്‍ നിന്നും യുവാവിനെതിരെ പരാതി വാങ്ങുകയും ട്രെയിനില്‍ തിരിച്ചയക്കുകയുമായിരുന്നു.
ആന്ധ്രയില്‍ ഒരു ചായക്കടയില്‍ ജോലി ചെയ്യുകയാണ് യുവാവ്. ഒരു വര്‍ഷം മുന്‍പ് ഇവിടെ വച്ചുണ്ടായ കൂടിക്കാഴ്ചയ്ക്കുശേഷമാണ് ഇരുവരും തമ്മില്‍ പ്രണയത്തിലായത്. ആന്ധ്രയില്‍ പോയി അന്വേഷണം നടത്തിയ ശേഷമേ പരാതിയില്‍ തുടര്‍നടപടികളുണ്ടാകൂയെന്ന് പോലീസ് പറഞ്ഞു.

No comments:
Post a Comment