മലപ്പുറം: ജുമുഅ ഖുത്തുബയ്ക്ക് മുമ്പ് പ്രസിദ്ധീകരിക്കാനിരിക്കുന്ന പത്രത്തിന്റെ പ്രചാരണം നടത്തിയെന്നാരോപിച്ച് ഇമാമിനെ അസഭ്യം പറഞ്ഞതിനെത്തുടര്‍ന്ന് വിവാദത്തിലായ കൊമ്പങ്കല്ല് ജുമാമസ്ജിദില്‍ വെള്ളിയാഴ്ച ജുമുഅ ഖുത്തുബയും നമസ്‌കാരവും നടന്നത് വന്‍ പോലീസ് കാവലില്‍.
മലാറ്റൂര്‍ എസ്.ഐ കെ. നാരായണന്റെ നേതൃത്വത്തില്‍ കരുവാരകുണ്ട്, പാണ്ടിക്കാട് സ്റ്റേഷനുകളില്‍ നിന്നുള്‍പ്പെടെ മുപ്പതോളം പോലീസുകാരാണ് വെള്ളിയാഴ്ച സ്ഥലത്ത് ക്യാമ്പുചെയ്തിരുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ച ജുമുഅയുടെ മുന്നോടിയായി നടത്തിയ പ്രഭാഷണത്തില്‍ പ്രസിദ്ധീകരിക്കാനിരിക്കുന്ന ഒരു മലയാളപത്രത്തിന് വേണ്ടി ഇമാം സക്കീര്‍ ഫൈസി സംസാരിച്ചെന്നാരോപിച്ച് ഒരുവിഭാഗം വിശ്വാസികള്‍ ഇമാമുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടിരുന്നു.

പള്ളികമ്മിറ്റിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ആറുപേര്‍ക്കെതിരെ പോലീസ് കേസ് എടുത്തിരുന്നു. ഇതേത്തുടര്‍ന്നാണ് മുന്‍കരുതല്‍ എന്ന നിലയ്ക്ക് വെള്ളിയാഴ്ച പള്ളിക്ക് മുന്നില്‍ പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയത്.

No comments:
Post a Comment