Latest News

ഭക്തിയുടെ നിറവില്‍ മാവിലാക്കാവിലെ അടിയുത്സവം

കാടാച്ചിറ: ഭക്തിയുടെ നിറവില്‍ മാവിലാക്കാവിലെ അടിയുത്സവം മൂന്നാംപാലം നിലാഞ്ചിറ വയലില്‍ നടന്നു. മൂത്ത കൂര്‍വാടിലെയും ഇളയ കൂര്‍വാടിലെയും കൈക്കോളന്മാര്‍ തമ്മിലുള്ള അടി കാണാന്‍ ആയിരങ്ങളെത്തിയെങ്കിലും ഇടയ്ക്കു പെയ്ത മഴ അടിയുത്സവത്തിന്റെ തിളക്കം കെടുത്തി.

ബുധനാഴ്ച രാത്രി കാടാച്ചിറ കച്ചേരിക്കാവില്‍ നടന്ന അടിയുടെ തുടര്‍ച്ചയായിരുന്നു മൂന്നാംപാലത്തെ അടി. വയലിന്റെ ഇരുകരകളിലുമായി കൈക്കോളന്മാര്‍ക്ക് ആവേശംപകരാന്‍ ജനക്കൂട്ടം തിങ്ങിനിറഞ്ഞിരുന്നു. സന്ധ്യയ്ക്ക് നടക്കേണ്ട അടി തുടങ്ങാന്‍ വൈകിയതും മഴപെയ്തതും കാരണം ആളുകള്‍ പിരിഞ്ഞുപോയി.
കൈക്കോളന്മാര്‍ ദൈവത്താറുടെകൂടെ നടപാഞ്ഞുകയറ്റം നടത്തിയതിനുശേഷം തറവാട്ടു കാരണവരില്‍നിന്ന് അടിപ്പണം വാങ്ങിയാണ് അടിക്കെത്തിയത്. അടിക്ക് സാക്ഷ്യംവഹിക്കാന്‍ ചുരുക്കം ആളുകളേ ഉണ്ടായിരുന്നുള്ളൂ. മഴകാരണം അടിക്കുമുേമ്പ വെടിക്കെട്ട് നടത്തി. ന

ള്ളയാടത്ത് ബാലന്‍ നമ്പ്യാരുടെ നേതൃത്വത്തിലായിരുന്നു മൂത്ത കൂര്‍വാടിലെ കൈക്കോളന്മാരെത്തിയത്. പുല്ലാഞ്ഞിയോടന്‍ മാധവന്‍ നമ്പ്യാരാണ് ഇളയകൂര്‍വാടിന്റെ തലക്കൈക്കോന്‍. എട്ടുമണിക്ക് തുടങ്ങിയ അടി പത്തുമിനുട്ട് മാത്രമേ ഉണ്ടായിരുന്നുള്ളൂ. കുന്നോത്തിടത്തില്‍ നടന്ന ദൈവത്താറീശ്വരന്റെ മുടിയും വില്ലാട്ടത്തിനും വന്‍ ജനത്തിരക്കായതിനാലാണ് അടി തുടങ്ങാന്‍ വൈകിയതെന്ന് ക്ഷേത്ര ഭാരവാഹികള്‍ പറഞ്ഞു. ക്ഷേത്രത്തിലെ വിഷുവുത്സവം 20ന് സമാപിക്കും


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.