മംഗലാപുരം: രാജ്യാന്തര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. രണ്ടു വ്യത്യസ്ത സംഭവങ്ങളില്‍ നിന്നായി രണ്ടു യാത്രക്കാരില്‍ നിന്നു 466.650 ഗ്രാം സ്വര്‍ണം കസ്റ്റംസ് അധികൃതര്‍ പിടികൂടി.13.71 ലക്ഷം രൂപ വിലവരും. ആദ്യസംഭവത്തില്‍ ദുബായില്‍ നിന്നു മംഗലാപുരത്ത് എയര്‍ ഇന്ത്യ വിമാനത്തില്‍ വന്നിറങ്ങിയ കാസര്‍കോട് ബേക്കല്‍ കപ്പണക്കല്‍ മുഹമ്മദ് അന്‍വര്‍(27) എന്ന യാത്രക്കാരനില്‍ നിന്നു 233.550 ഗ്രാം വരുന്ന രണ്ടു സ്വര്‍ണക്കമ്പികള്‍ പിടികൂടി. 6.86ലക്ഷം രൂപ വിലവരും. സ്യൂട്ട്കേസിനുള്ളില്‍ അതിവിദഗ്ധമായി ഒളിപ്പിച്ചു കടത്തവെയാണ് ബാഗേജ് പരിശോധനയില്‍ സ്വര്‍ണം കണ്ടെത്തിയത്.
മറ്റൊരു സംഭവത്തില്‍ ടേപ്, സ്വര്‍ണബക്കിള്‍ രൂപത്തില്‍ ചെരിപ്പിനകത്തും ബ്രായിലും ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 233.100 ഗ്രാം സ്വര്‍ണം പിടികൂടി. കാസര്‍കോട് കുമ്പള ബെണ്ണമംഗല സ്വദേശി അബൂബക്കര്‍ സിദ്ദീഖ് എന്ന യാത്രക്കാരനില്‍ നിന്നാണ് പിടികൂടിയത്. 6.85ലക്ഷം രൂപ വിലവരും.

ഞായറാഴ്ച പുലര്‍ച്ചെ നാലരയ്ക്കു ദുബായില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് അബൂബക്കര്‍ എത്തിയത്. മംഗലാപുരം രാജ്യാന്തര വിമാനത്താവളത്തിലെ കസ്റ്റംസ് ഡപ്യൂട്ടി കമ്മിഷണര്‍ ഹെമെന്‍ ഗോഗോയുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്വര്‍ണം പിടികൂടിയത്.
No comments:
Post a Comment