മാവൂര്‍: പുഴയില്‍ കുളിക്കാനിറങ്ങിയ ബന്ധുക്കളും അയല്‍വാസികളുമായ രണ്ട് വിദ്യാര്‍ത്ഥിനികള്‍ മുങ്ങി മരിച്ചു. മാവൂര്‍ ചെറൂപ്പ കുറ്റിക്കടവില്‍ സലീം എന്ന അബ്ദുല്‍ കരീമിന്റെ പുത്രിയും മാവൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എട്ടാംതരം വിദ്യാര്‍ത്ഥിനിയുമായ മുഹ്‌സിന(13), സലീമിന്റെ സഹോദരി ഫാത്തിമയുടെ പുത്രിയും മാവൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഒമ്പതാംതരം വിദ്യാര്‍ത്ഥിനിയുമായ നസീറ(14) എന്നിവരാണ് മരിച്ചത്.
ഞായറാഴ്ച രാവിലെ 10 മണിയോടെ ചെറുപുഴയില്‍ ചെറിയേരിക്കടവിലാണ് അപകടം. ഇരുവരുടെയും വീടുകളില്‍ വിരുന്നെത്തിയ മറ്റ് മൂന്ന് പെണ്‍കുട്ടികള്‍ക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയതായിരുന്നു ഇവര്‍. ഊര്‍ക്കടവ് റഗുലേറ്ററിന്റെ ഷട്ടറുകള്‍ താഴ്ത്തിയതിനാല്‍ നിറഞ്ഞു കവിഞ്ഞ പുഴയില്‍ ആഴമറിയാതെ ഇറങ്ങിയ കുട്ടികള്‍ നാലുപേരും മുങ്ങിത്താഴുകയായിരുന്നു.
നിലവിളി കേട്ട് ഓടിയെത്തിയ പരിസരവാസികളായ ചെറിയേരി ചോയി, ചെറിയേരി ആലി എന്നിവര്‍ പുഴയില്‍ താഴുകയായിരുന്ന റിനു റിന്‍ഷ, മുംതാസ്, നിദാ ഷെറിന്‍ എന്നിവരെ രക്ഷിച്ച് കരക്കെത്തിച്ചു. ഈ കുട്ടികള്‍ നല്‍കിയ വിവരം അനുസരിച്ചാണ് മറ്റ് രണ്ട് പേര്‍ കൂടി അപകടത്തില്‍പെട്ടിട്ടുണ്ടെന്ന വിവരമറിയുന്നത്. തുടര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ പുഴയുടെ മധ്യഭാഗത്തുനിന്നായി രണ്ടുപേരെയും കണ്ടെത്തി. ഉടന്‍തന്നെ ഇവരെ മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ആസ്യയാണ് മരിച്ച മുഹ്‌സിനയുടെ മാതാവ്. സഹോദരങ്ങള്‍: മുംതാസ്, മുശ്താഖ്. ഹംസക്കോയയാണ് മരിച്ച നസീറയുടെ പിതാവ്. സഹോദരങ്ങള്‍: മുഹമ്മദ് ശാഫി, നദീറ. ഇരുവരുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ കുറ്റിക്കടവ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

No comments:
Post a Comment