Latest News

സുരാജിന് ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത വേഷം പല നടന്മാരും നിരസിച്ചുവെന്ന്‌ സംവിധായകന്‍ ബിജു

തിരുവനന്തപുരം: നടന്‍ സുരാജ് വെഞ്ഞാറന്മൂടിന് ദേശീയ അവാര്‍ഡ് ലഭിച്ച വേഷം പല നടന്മാരും നിരസിച്ചതാണെന്ന് പേരറിയാത്തവര്‍ എന്ന ചിത്രത്തിന്റെ സംവിധാകന്‍ ഡോ. ബിജു. സുരാജിനു നല്‍കിയ കഥാപാത്രവുമായി താന്‍ ആദ്യം നാലു പ്രമുഖ നടന്‍മാരെ സമീപിച്ചെന്നും എന്നാല്‍ ആരും വേഷം സ്വീകരിക്കാന്‍ തയ്യാറായില്ലെന്നും ബിജു വെളിപ്പെടുത്തി.

മാത്രവുമല്ല, ചിത്രം പ്രദര്‍ശിപ്പിക്കാന്‍ പല തിയേറ്ററുകളും തയ്യാറായില്ല. സര്‍ക്കാര്‍ തലത്തില്‍ അടക്കമുള്ള സംവിധാനങ്ങള്‍ ചിത്രത്തെ അവഗണിക്കുകയായിരുന്നെന്നും അദ്ദേഹം പറയുന്നു.

അതുകൊണ്ടുതന്നെ തന്റെ ചിത്രത്തിന് ലഭിച്ച അവാര്‍ഡ് നല്ല സിനിമകളെ പിന്തുണയ്ക്കാത്ത സര്‍ക്കാരിനും നല്ല ചിത്രങ്ങള്‍ റിലീസ് ചെയ്യാന്‍ തയ്യാറാകാത്ത തീയേറ്ററുകള്‍ക്കും സമര്‍പ്പിക്കുന്നതായി ബിജു വ്യക്തമാക്കി.

മികച്ച നടനുള്ള അവാര്‍ഡിനു പുറമെ മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള പുരസ്‌ക്കാരവും ബിജു സംവിധാനം ചെയ്ത പേരറിയാത്തവര്‍ എന്ന ചിത്രത്തിന് ലഭിച്ചിരുന്നു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Nationl Award, Malayalam Movie, Suraj venharamood.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.