മംഗലാപുരം: കേരളത്തിലേക്ക് കോഴിയെ കൊണ്ടുവരികയായിരുന്ന ട്രക്ക് മറിഞ്ഞ് 700ലധികം കോഴികള്‍ ചത്തു. ഇരുനൂറ്റി അമ്പതോളം മൃതപ്രായമായി. ഇവയെയെല്ലാം നാട്ടുകാരെത്തി കൊണ്ടുപോവുകയും ചെയ്തു.
ബണ്ട്വാള്‍ വിട്ടലിലെ മരക്കിനി വളവിലാണ് ട്രക്ക് മറിഞ്ഞത്. അതിവേഗത്തിലായിരുന്ന വാഹനം ഒരുവളവില്‍ തിരിക്കുമ്പോള്‍ നിയന്ത്രണം വിടുകയായിരുന്നു. മറിഞ്ഞതോടെ ട്രക്കിലുണ്ടായിരുന്ന 60 പെട്ടികളും റോഡില്‍ വീണു.
കോഴികള്‍ റോഡില്‍ ചിതറി. ആയിരത്തി ഇരുനൂറോളം കോഴികളുണ്ടായിരുന്നു. ഇവയില്‍ 500 എണ്ണം മാത്രമാണ് ജീവനോടെ ബാക്കിയായത്. ചത്തവയും പാതിജീവനായവയും നാട്ടുകാര്‍ കൊണ്ടുപോയി.
ബദിയടുക്കയിലെ ഷരീഫിന്റേതായിരുന്നു ട്രക്ക്. ഇയാള്‍ക്കുവേണ്ടിയാണ് കോഴിയെ കൊണ്ടുവന്നിരുന്നത്.
No comments:
Post a Comment