കൊല്ലം: പത്തുവര്‍ഷം മുമ്പ് നടി സൗന്ദര്യ മരിച്ച വിമാനാപകടത്തെക്കുറിച്ച് സി.ബി.ഐ.അന്വേഷണം നടത്തണമെന്ന് അപകടത്തില്‍ മരിച്ച പൈലറ്റിന്റെ അച്ഛന്‍ ഉമ്മന്‍ ജോയി പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. 2004 ഏപ്രില്‍ 17നാണ് വിമാനം തകര്‍ന്ന് സൗന്ദര്യ, സഹോദരന്‍ അമര്‍നാഥ്, ബി.ജെ.പി.പ്രവര്‍ത്തകന്‍ രമേഷ് കദം എന്നിവര്‍ക്കൊപ്പം പൈലറ്റ് ക്യാപ്റ്റന്‍ ജോയ്ഫിലിപ്പ്(28) മരിച്ചത്.ബി.ജെ.പി.യുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ബാംഗ്ലൂരിലെ ജക്കൂരില്‍ നിന്ന് ആന്ധ്രയിലെ കരിം നഗറിലേക്ക് പോകാന്‍ പറന്നുയര്‍ന്നയുടന്‍ തന്നെ തിരിച്ചിറക്കിയപ്പോളാണ് വിമാനം പൊട്ടിത്തെറിച്ചത്.നാലുപേരും തല്‍ക്ഷണം മരിച്ചു.
1955ല്‍ യു.എസ്.എ.യില്‍ നിര്‍മ്മിച്ച വിമാനത്തിന് 49 വര്‍ഷം പഴക്കമുണ്ടായിരുന്നുവെന്ന് ഉമ്മന്‍ ജോയി പറഞ്ഞു.യാത്രക്കാരെ കയറ്റാന്‍ അനുമതി ഇല്ലാത്ത വിമാനത്തിന് ഇന്‍ഷൂറന്‍സും ഇല്ലായിരുന്നു.കോ-പൈലറ്റിനെ ഒഴിവാക്കി ആ സീറ്റിലാണ് സൗന്ദര്യയെ ഇരുത്തിയത്.എന്നാല്‍ ഈ ഭാഗത്തെ യന്ത്രോപകരണങ്ങള്‍ അഴിച്ചു മാറ്റിയിരുന്നില്ല.
വിമാനത്തിന്റെ ഉടമകളായ അഗ്നി ഏറോസ്‌പോര്ട്‌സ് അക്കാദമിയുടെ ഉടമ സിവില്‍ ഏവിയേഷന്റെ അംഗീകൃത എക്‌സാമിനര്‍ ആയിരുന്നു.ഈ സ്വാധീനത്താലാണ് വിമാനാപകടത്തെ സംബന്ധിച്ച കാര്യങ്ങള്‍ പുറത്തുവരാതിരുന്നതെന്ന് ഉമ്മന്‍ജോയി ആരോപിച്ചു.
ലേബര്‍ കോടതിയില്‍ വര്‍ക്ക്‌മെന്‍ കോമ്പന്‍സേഷനു വേണ്ടി ഫയല്‍ ചെയ്ത കേസില്‍ 2013ല്‍ 5.58 ലക്ഷം രൂപ ലഭിച്ചതൊഴിച്ചാല്‍ യാതോരു നഷ്ടപരിഹാരവും ഇതു വരെ ലഭിച്ചിട്ടില്ല.കമ്പനി ഉടമ ഒരു കത്തു പോലും അയച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു.നഷ്ടപരിഹാരത്തിനു വേണ്ടി കോടതിയില്‍ ഫയല്‍ ചെയ്ത കേസിലും തീരുമാനമായിട്ടില്ല.
മകന്റെ പഠനത്തിനു വേണ്ടിയുള്ള കടങ്ങള്‍ പോലും വീ്ട്ടാനായിട്ടില്ലെന്ന് വിമുക്തഭനായ ഉമ്മന്‍ജോയി പറഞ്ഞു.ഭാര്യ ശോശാമ്മ ജോയി സംഭവത്തിനു ശേഷം കിടപ്പിലാണ്. ആലപ്പുഴ ജില്ലയില്‍ ചുനക്കര നോര്‍ത്ത് പീസ് വില്ലയിലാണ് 71 കാരനായ ഉമ്മന്‍ജോയി താമസിക്കുന്നത്.ജോയ് വര്‍ഗീസാണ് മൂത്തമകന്‍.
രാഷ്ട്രപതിയും പ്രധാനമന്ത്രിയുമടക്കമുള്ളവരെ നേരില്‍ക്കണ്ട് നിവേദനങ്ങള്‍ നല്‍കിയിട്ടും യാതോരു സഹായവും ലഭിച്ചില്ല.സംഭവത്തില്‍ സി.ബി.ഐ.അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ഗാന്ധിക്ക് മന്ത്രി രമേശ് ചെന്നിത്തല മുഖാന്തിരം നിവേദനം നല്‍കിയതായി ഉമ്മന്‍ ജോയി പറഞ്ഞു. കല്ലട ജോണ്‍സനും പത്രസമ്മേളത്തില്‍ പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News,Actress, Soudarya, Flight Tragedy.

No comments:
Post a Comment