Latest News

ആണ്‍കുട്ടി ഉണ്ടാവാന്‍ അഞ്ചുവയസ്സുകാരിയെ ബലി കൊടുത്ത യുവതി അറസ്റ്റില്‍

നളന്ദ: ആണ്‍കുട്ടി ജനിക്കാനായി ബന്ധുവായ പെണ്‍കുട്ടിയെ ബലികൊടുത്ത യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബീഹാറിലെ നളന്ദയിലാണ് ഈ കൊടുംക്രൂരത നടന്നത്.മന്ത്രവാദിയുടെ ഉപദേശപ്രകാരമായിരുന്നു പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലിനല്‍കിയത്. ബലിനല്‍കേണ്ട മുഹൂര്‍ത്തവും മന്ത്രവാദി പറഞ്ഞുകൊടുത്തത്രേ.

സുധ എന്ന യുവതിയാണ് അറസ്റ്റിലായത്. സംഭവദിവസം സുധയുടെ വീട്ടിലേക്ക് പോയ പ്രിയ പിന്നീട് തിരിച്ചുവന്നില്ല. കുട്ടിയെ കാണാതായതോടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ സുധയുടെ വീട്ടില്‍നിന്ന് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു.
ചോദ്യം ചെയ്യലില്‍ സുധ എല്ലാകാര്യങ്ങളും തുറന്നുപറഞ്ഞു. കുട്ടിയെ കഴുത്തുഞെരിച്ച് കൊന്ന് വീട്ടിനുള്ളില്‍ ഒരു പെട്ടിയിലിട്ട് സൂക്ഷിക്കുകയായിരുന്നു. മന്ത്രവാദിക്കുവേണ്ടിയും പൊലീസ് തിരച്ചിലാരംഭിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News,  Police, Case, Arrested.
 


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.