Latest News

മദ്യലഹരിയില്‍ പ്രണയചേഷ്ട; കമിതാക്കളെ പോലീസ് പൊക്കി

വെഞ്ഞാറമൂട്: കുടിച്ചുലക്കുകെട്ട കാമുകീകാമുകന്മാര്‍ പൊതുനിരത്തില്‍ പ്രണയചേഷ്ടകളാടിയതിനെത്തുടര്‍ന്ന് നാട്ടുകാര്‍ തടഞ്ഞുവച്ചു.സ്ഥലത്തെത്തിയ വെഞ്ഞാറമൂട് പോലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തു. 

വെള്ളിയാഴ്ച രാത്രി 10.30 വെഞ്ഞാറമൂട് ജംഗ്ഷനു സമീപമുള്ള ബാറിന് മുന്നില്‍വച്ചായിരുന്നു സംഭവം. ബാറില്‍ നിന്നും മദ്യപിച്ചെത്തിയ ചെമ്പൂര് സ്വദേശിയായ യുവാവും ഒപ്പമുള്ള യുവതിയും പരസ്യമായി പ്രണയലീലകളാടുകയായിരുന്നു.

ഇതുകണ്ട് നാട്ടുകാരും തടിച്ചുകൂടി. തുടര്‍ന്ന് സംഭവമറിഞ്ഞെത്തിയ വെഞ്ഞാറമൂട് പോലീസ് ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. രാത്രിതന്നെ ബന്ധുക്കളെത്തി യുവതിയെ കൂട്ടിക്കൊണ്ടുപോയി. യുവാവിനെതിരെ പൊതുജനശല്യത്തിന്റെ പേരില്‍ കേസെടുത്ത് ജാമ്യത്തില്‍വിട്ടു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Police, Case, Custody.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.