Latest News

പ്രസ്താവനകള്‍ തിരുത്തിയെഴുതി നഗ്മ മാധ്യമങ്ങള്‍ക്ക് മുന്നില്‍

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ഉണ്ടായ വിവാദസംഭവങ്ങള്‍ക്ക് വിശദീകരണവുമായി നടിയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ നഗ്മ രംഗത്തെത്തി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തന്നെ ആരും ചുംബിച്ചില്ലെന്നും താന്‍ ആരുടെയും മുഖത്തടിച്ചില്ലെന്നും നഗ്മ അറിയിച്ചു. വാര്‍ത്തകള്‍ കെട്ടിച്ചമച്ചതാണെന്നും അവര്‍ അറിയിച്ചു.

ഉത്തര്‍പ്രദേശിലെ മീററ്റിലാണ് നഗ്മ മത്സരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി നടന്ന റോഡ് റാലിക്കിടെ കോണ്‍ഗ്രസ്സ് എംഎല്‍എ ഇവരെ പരസ്യമായി ചുംബിച്ചിരുന്നു. അതിന്റെ അടുത്ത ദിവസം നടന്ന പ്രചരണ പരിപാടിയില്‍ ശല്യക്കാരനായ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനെ നമ്ഗ കരണത്തടിച്ചെന്നും വാര്‍ത്ത വന്നിരുന്നു.

എന്നാല്‍, ചുംബിച്ച കോണ്‍ഗ്രസ്സ് എംഎല്‍എയെ ന്യായീകരിച്ചും നഗ്മ പ്രസ്താവനകള്‍ നടത്തി. നഗ്മയ്ക്ക് സുരക്ഷവര്‍ദ്ധിപ്പിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. അതേസമയം, ഒരു കാര്യം സംസാരിക്കാന്‍ ശ്രമിച്ചതാണെന്നും അല്ലാതെ ഗജരാജ് സിംഗ് എംഎല്‍എ തന്നെ ചുംബിച്ചിട്ടില്ലെന്നും നഗ്മ വ്യക്തമാക്കി.















Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Congress Candidate, Nagma.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.