മുഷാറഫ് ചികിത്സയില്‍ കഴിഞ്ഞിരുന്ന റാവല്‍പിണ്ടി സൈനിക ആശുപത്രിയില്‍നിന്ന് വ്യാഴാഴ്ച രാവിലെ ഇസ്ലാമബാദിനു സമീപമുള്ള സ്വന്തം ഫാംഹൗസിലേക്ക് പോകുമ്പോഴായിരുന്നു സ്‌ഫോടനം. അദ്ദേഹത്തിന്റെ വാഹനവ്യൂഹം ഒരു പാലം കടന്നയുടനെ വഴിയോരത്തെ പൈപ്പിനുള്ളില്‍ സ്ഥാപിച്ചിരുന്ന ആറു കിലോഗ്രാം വരുന്ന സ്‌ഫോടകവസ്തുക്കളാണ് പൊട്ടിത്തെറിച്ചത്. മുഷാറഫിനെ ലക്ഷ്യമാക്കിയാണ് ഇവ സ്ഥാപിച്ചിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി.
കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാകിസ്ഥാനില്‍ തിരിച്ചെത്തിയ മുഷാറഫിന് അല്‍ ഖ്വയ്ദ,? പാക് താലിബാന്‍ തുടങ്ങി നിരവധി ഭീകര സംഘടനകളില്‍നിന്ന് വധഭീഷണിയുണ്ട്. രാജ്യദ്രോഹമുടക്കം നിരവധി കുറ്റങ്ങള്‍ക്ക് വിചാരണ നേരിടുന്നതുകൊണ്ട് ഫാംഹൗസ് ജയിലാക്കി മാറ്റി അദ്ദേഹത്തെ തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. മുഷാറഫിനെ രാജ്യം വിടാന്‍ അനുവദിക്കണമെന്ന് കഴിഞ്ഞ ദിവസമാണ് സൈനിക മേധാവികളടക്കം ആവശ്യപ്പെട്ടിരുന്നത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Musharaf, Bomb-Blast, World-news


No comments:
Post a Comment