Latest News

മുലായംസിംഗിനെതിരെ ഡല്‍ഹി പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍

ന്യൂഡല്‍ഹി: ബലാല്‍സംഗം കുറ്റമല്ലെന്ന് മുലായംസിംഗ് യാദവിനെപ്പോലെ ഉന്നതസ്ഥാനങ്ങളിലിരിക്കുന്നവര്‍ പറയാന്‍ തുടങ്ങിയാല്‍ നമ്മുടെ രാജ്യത്തിന്റെ സ്ഥിതിയെന്താകുമെന്ന് ഡല്‍ഹിയില്‍ ബസില്‍ കൂട്ടമാനഭംഗത്തിന് വിധേയയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ചോദിച്ചു.

മുലായത്തിനെപ്പോലെയുള്ളവര്‍ക്ക് അധികാരസ്ഥാനങ്ങളിലിരിക്കാന്‍ അര്‍ഹതയില്ല. ഇവരെ ഒരു തരത്തിലും ജനങ്ങള്‍ അധികാരത്തിലെത്തിക്കരുത്. ഇത്തരം പ്രസ്താവനകളിലൂടെ കുറ്റവാളികളെ പ്രോത്സാഹിപ്പിക്കുകയാണ് മുലായംസിംഗ് ചെയ്യുന്നത്. യുവാക്കളെ മാനഭംഗത്തിന് അദ്ദേഹം പ്രേരിപ്പിക്കുന്നു അവര്‍ പറഞ്ഞു.

യു.പിയിലെ ഒരു തിരഞ്ഞെടുപ്പു റാലിയിലാണ് ബലാല്‍സംഗം തെറ്റു മാത്രമാണെന്നും കുറ്റമല്ലെന്നും ആണ്‍കുട്ടികള്‍ ചിലപ്പോള്‍ ബലാല്‍സംഗം ചെയ്‌തെന്നിരിക്കുമെന്നും മട്ടിലുള്ള അഭിപ്രായ പ്രകടനങ്ങള്‍ മുലായം നടത്തിയത്. തന്റെ പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ കൊലക്കുറ്റമടക്കമുള്ള ശിക്ഷ ലഘൂകരിക്കുമെന്നും മുലായം വ്യക്തമാക്കിയിരുന്നു.















Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Delhi, Mulayam singh, Nirbhaya Parents.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.