ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ ആരാധകര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. സംഭവം മറ്റൊന്നുമല്ല, ധോണി അച്ഛനാകാന്‍ പോകുന്നു. ധോണിയുടെ ഭാര്യ സാക്ഷി ഗര്‍ഭിണിയാണെന്നാണ് 'ഇന്ത്യാ ടുഡേ' റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഐപിഎല്ലിലെ കോഴ വിവാദവും ആദായനികുതി വിവാദവുമെല്ലാം ടെന്‍ഷന്‍ സമ്മാനിക്കുന്നതിനിടെയാണ് ധോണിക്ക് ആഹ്‌ളാദം സമ്മാനിക്കുന്ന വാര്‍ത്ത പുറത്തുവന്നത്. പക്ഷേ, വാര്‍ത്ത ആരോ പടച്ചുവിട്ട "ഏപ്രില്‍ ഫൂളാ'ണെന്നാണ് സാക്ഷി പ്രതികരിച്ചത്.
വാര്‍ത്ത പ്രചരിച്ചതോടെ ഇതു നിഷേധിച്ച് സാക്ഷി ട്വിറ്ററിലൂടെ രംഗത്തുവരികയായിരുന്നു. ആരാണ് എല്ലാവരേയും വിഡ്ഢികളാക്കിയതെന്നായിരുന്നു ട്വിറ്റററില്‍ അവര്‍ കുറിച്ചത്. ഇത്തരം വാര്‍ത്തങ്ങള്‍ എങ്ങനെയാണ് എല്ലാവരും കണ്ണടച്ച് വിശ്വസിച്ചതെന്നും അവര്‍ ചോദിക്കുന്നു. ഇതിനുശേഷം കുറച്ചു സമയത്തിനു ശേഷം മറ്റൊരു ട്വീറ്റ് കൂടി സാക്ഷി പോസ്റ്റ് ചെയ്തു. ഇക്കുറി ആശംസ അര്‍പ്പിച്ച എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തിയായിരുന്നു ട്വീറ്റ്. മഹിയോടുള്ള ആരാധകരുടെ സ്‌നേഹത്തിന് നന്ദി രേഖപ്പെടുത്തുന്നു എന്ന ഒറ്റവരിയാണ് സാക്ഷി കുറിച്ചത്. ഈ രണ്ടു ട്വീറ്റുകളും ചുവടെ നല്‍കുന്നു.
ഈ വര്‍ഷം ജൂലൈയില്‍ സാക്ഷി കുഞ്ഞിന് ജന്മം നല്‍കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. 2010 ജൂലൈ നാലിനായിരുന്നു ആരാധകരെ അമ്പരപ്പിച്ച് ബാല്യകാല സഖിയായ സാക്ഷിയെ തികച്ചും വ്യക്തിപരമായ ചടങ്ങില്‍ ധോണി വിവാഹം ചെയ്തത്. വിവാഹസമയത്ത് കൊല്‍ക്കത്തിയലെ ടാജ് ബംഗാളില്‍ ട്രെയിനിയായിരുന്നു സാക്ഷി. അന്നു മുതല്‍ ധോണിക്കൊപ്പം മിക്ക മത്സരങ്ങള്‍ക്കും പൊതു ചടങ്ങുകള്‍ക്കും സാക്ഷിയും ഒപ്പമുണ്ടായിരുന്നു.
അതിനിടെ ട്വന്റി20 ലോകകപ്പിനു ശേഷം ധോണി രാജ്യാന്തര ക്രിക്കറ്റില്‍നിന്ന് വിരമിക്കുമെന്ന അഭ്യൂഹവും ശക്തമാണ്. സുപ്രീം കോടതി ഇടപെട്ടതിനെ തുടര്‍ന്ന് സ്ഥാനമൊഴിഞ്ഞ ബിസിസിഐ മുന്‍ പ്രസിഡന്റ് എന്‍. ശ്രീനിവാസനുമായി ധോണി ഇക്കാര്യം ചര്‍ച്ച ചെയ്തുവെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യാന്തര ക്രിക്കറ്റില്‍നിന്ന് വിരമിച്ച് ഐപിഎല്‍ പോലുള്ള ടൂര്‍ണമെന്റുകളില്‍ തുടര്‍ന്നും കളിക്കാനാണ് ധോണിയുടെ പദ്ധതിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ക്ലബുകള്‍ക്കായി കൂടുതല്‍ സമയം നീക്കി വയ്ക്കാന്‍ കഴിയുന്നതോടെ താരമൂല്യവും ഉയരുമെന്നാണ് ധോണിയുടെ മാനേജര്‍മാര്‍ പറയുന്നത്. ഐപിഎല്ലിനു പുറമേ ഓസ്‌ട്രേലിയയിലും ദക്ഷിണാഫ്രിക്കയിലും ഫ്രീലാന്‍സ് കളിക്കാരനായി കളിക്കാന്‍ കഴിയുമെന്നാണ് ധോണി പ്രതീക്ഷിക്കുന്നത്. ക്രിക്കറ്റില്‍ ഒട്ടുമിക്ക നേട്ടങ്ങളും ഇതിനോടകം ക്യാപ്റ്റനെന്ന നിലയില്‍ നേടിക്കഴിഞ്ഞ ധോണിക്ക് അതുകൊണ്ടുതന്നെ കൂടുതലൊന്നും നേടാനുമില്ല.
മാത്രമല്ല, 2015ല്‍ ന്യൂസിലന്‍ഡിലും ഓസ്‌ട്രേലിയയിലുമായി നടക്കുന്ന ലോകകപ്പില്‍ ടീം മികച്ച പ്രകടനം പുറത്തെടുത്തില്ലെങ്കില്‍ കിരീടം നിലനിര്‍ത്താന്‍ കഴിയാതെ പോയാല്‍ നാണംകെട്ട് ക്രിക്കറ്റില്‍നിന്ന് വിരമിക്കേണ്ടി വരുമെന്നും ധോണി കരുതുന്നു. ഇതു തന്റെ ബ്രാന്‍ഡ് മൂല്യത്തിന് ഇടിച്ചിലുണ്ടാക്കുമെന്നും അദ്ദേഹം പ്രതീക്ഷിക്കുന്നു. അതുകൊണ്ടുതന്നെ ഇക്കുറി നടക്കുന്ന ടി 20 ലോകകപ്പ് നേടി സ്ഥാനമൊഴിയാനാകും ധോണി ശ്രമിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Dhoni, Wife, sakshi.

No comments:
Post a Comment