Latest News

ഉമ്മര്‍ മാനോട ഹാജി ശൈഖ് കോയ മുസ്ലിയാര്‍ അന്തരിച്ചു

കവരത്തി: അഞ്ച് പതിറ്റാണ്ടിലേറെ യായി ലക്ഷദ്വീപ് തലസ്ഥാനമായ കവരത്തി ഖാസിയായ പ്രശസ്ത പണ്ഡിതന്‍ ഉമ്മര്‍മാനോട ഹാജി ശൈഖ്ക്കോയ മുസ്‌ലിയാര്‍ (89) അന്തരിച്ചു. രാത്രി 11.25 ഓടെ ഖാസിയുടെ വീടായ മുസ്തഫാ മന്‍സിലില്‍ വെച്ചായിരുന്നു അന്ത്യം. മക്കളും മരുമക്കളും മറ്റ് ബന്ധുക്കളും മരണ സമയത്ത് അടുത്തുണ്ടായിരുന്നു. വാര്‍ധക്യസഹജമായ രോഗങ്ങളാല്‍ കുറച്ച് നാളുകളായി വീട്ടില്‍ വിശ്രമിക്കുകയായിരുന്നു.

പൊന്നാനി അടക്കം കേരളത്തിലെ വിവിധ പള്ളിദര്‍സുകളിലായിരുന്നു മതപഠനം, കണ്ണിയത്ത് അഹമദ് മുസ്‌ലിയാര്‍, കോയണ്ണി മുസ്‌ലിയാര്‍ പുതുപൊന്നാനി, കുമരനല്ലൂര്‍ മുഹമ്മദ്‌ മുസ്‌ലിയാര്‍ എന്നിവരായിരുന്നു പ്രധാന ഉസ്താദ്മാര്‍. കൊച്ചിയിലെ പതിയില്‍ അഞ്ച് വര്‍ഷക്കാലം ദര്‍സ് നടത്തിയിരുന്നു,

കവരത്തിയില്‍ തിരിച്ചെത്തിയ അദ്ദേഹം മത വിദ്യഭ്യാസ പ്രചാരണത്തില്‍ സജീവ പങ്കാളിത്തം വഹിച്ചു. ദ്വീപുകളില്‍ മദ്രസകള്‍ സ്ഥാപിച്ച് ദ്വീപ്‌ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യഭ്യാസത്തിനുള്ള സൗകര്യം ഒരുക്കുന്നതിലും പങ്കാളിയായി, ഈ ആവശ്യത്തിന് വിവിധ ദ്വീപുകളും സന്ദര്‍ശിച്ചിരുന്നു. സമസ്തയുടെ മുഫത്തിഷായും സേവനംഅനുഷ്ടിച്ചിരുന്നു.

1925 മെയ് 05 ന് ഉമ്മര്‍മാനോട എന്ന വീട്ടിലാണ് ജനനം, ഭാര്യ.ആമിനാബി
മക്കള്‍: സയ്യിദ് അബ്ദുല്‍ ജലീല്‍ അഷ്‌റഫി, സയ്യിദ് മുഹമ്മദ്‌ ഷാഫി ബാഖവി, ഖലീലുറഹ്മാന്‍ സഅദി, ജമാലുദ്ധീന്‍ അഷ്‌റഫി, ഖദീജാബി, ജമീലാബി, സഈദാബി, ഖമറുന്നിസാ, റംലാബീഗം.എന്നിവരാണ്. എസ്.എസ്.എഫ്. കവരത്തി യൂനിറ്റ് പ്രസിഡന്റ് മുഹമ്മദ്‌ ഹാഷിം ആഹ്സനി പേരമകനാണ്.

1963 ലാണ് ഖാസി യായി തിരെഞ്ഞെടുക്കുന്നത്. ദ്വീപുകളില്‍ അന്നുവരെ പരമ്പരാഗത ഖസിമാരായിരുന്നു, ഇവര്‍ പലപ്പോഴും ദ്വീപുകളില്‍ ഉണ്ടാകുമായിരുന്നില്ല ഇത് കാരണം പലപ്പോഴും ദ്വീപില്‍ ഖാസിമാര്‍ ഇല്ലാത്ത അവസ്ഥവരെ ഉണ്ടാകുമായിരുന്നു. ഇതിനെത്തുടര്‍ന്നാണ് സ്ഥിരമായി ഖാസിയെ തെരഞ്ഞെടുത്തത്.

മത രംഗത്ത് ശക്തമായ ഒരു നേതൃത്വമാണ് അദ്ദേഹം നല്‍കി വന്നത് ഖാദിയാനിസത്ത്തിന്റെ കടന്നുവരവിനെ പൂര്‍ണ്ണമായും മറ്റ് ബിദഈ കക്ഷികളുടെ വ്യാപനം തടയുന്നതിനും അദ്ദേഹത്തിന് സാധിച്ചു ഇതിന്‍റെ പേരില്‍ കോടതിയില്‍ വരെ കയറേണ്ടിവന്നിട്ടുണ്ട്.

മതത്തിനെതിരെ ഉയര്‍ന്നുവന്ന എല്ലാ ഗൂഡാലോചനകളും തടയുന്നതില്‍ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു, ആരുടെ മുന്‍പിലും സത്യം വിളിച്ചു പറയാന്‍ ചെങ്കൂറ്റം കാണിച്ച ധീരനായ പണ്ഡിതനായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം ലക്ഷദ്വീപ് ജനതയ്ക്ക് നികത്താനാവാത്ത നഷ്ടമാണ്. മതപരമായ കാര്യങ്ങള്‍ക്ക് പുറമെ കുടുംബ പ്രശ്നങ്ങള്‍ക്ക് വരെ കോടതിയില്‍ എത്താതെ രമ്യതയില്‍ പരിഹാരം കണ്ടിരുന്നു.

ലക്ഷദ്വീപ് സുന്നീ ജംഇയ്യത്തുല്‍ ഉലമാ ഉപദേശകസമിതി ചെയര്‍മാന്‍ ആയിരുന്നു. മര്‍കസ്, SYS, SSF മറ്റു സുന്നീ പരിപാടികളിലും സജീവ സാന്നിദ്യമുണ്ടായിരുന്നു, മര്‍കസ് കവരത്തിയില്‍ നിര്‍മ്മിക്കുന്ന വിദ്യാഭ്യാസ സെന്ററിന്‍റെ കട്ടില വെക്കല്‍ ചെടങ്ങാണ് അവസാന പൊതു പരിപാടി,

കവരത്തി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ വമ്പിച്ച ജനാവലിയുടെ സാന്നിദ്യത്തില്‍ ഖബറടക്കി. മയ്യിത്ത് നിസ്ക്കാരത്തിന് മകന്‍ സയ്യിദ് മുഹമ്മദ്‌ ഷാഫി ബാഖവി നേതൃത്വം നല്‍കി.മറ്റ് കര്‍മ്മങ്ങള്‍ക്ക് കവരത്തി നായിബ് ഖാസി ടി,എം. ഹംസത്ത് മുസ്‌ലിയാര്‍ നേതൃത്വം വഹിച്ചു.

SSF സ്റ്റേറ്റ് പ്രസിഡന്‍റ് സയ്യിദ് സഹീര്‍ ഹുസൈന്‍ ജീലാനി, SSF മുന്‍ സ്റ്റേറ്റ് ട്രഷറര്‍ കെ.കെ.ഷാഹുല്‍ ഹമീദ് സഖാഫി,എസ്.വൈ.എസ്. പ്രസിഡന്‍റ് കെ.എം.മുഹമ്മദ്‌ സഖാഫി എന്നിവരുടെ നേതൃത്വത്തില്‍ മര്‍കസ്, SYS, SSFനേതാക്കള്‍ വീട് സന്ദര്‍ശിക്കുകയും ഖുര്‍ആന്‍ പാരായണം നടത്തുകയും ചെയ്തു.

മയ്യിത്ത് നിസ്ക്കരിക്കാനും മഗ്ഫിറത്തിനു വേണ്ടി പ്രാര്‍ഥിക്കാനും അഖിലേന്ത്യാ ജംഇയ്യത്തുല്‍ ഉലമാ ജനറല്‍സെക്രട്ടറി ശൈഖുനാ കാന്തപുരം എ.പി.അബൂബക്കര്‍ മുസ്‌ലിയാര്‍ അഭ്യര്‍ഥിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.