Latest News

വിദേശ വനിതയെ മാനഭംഗപ്പെടുത്തിയ കേസില്‍ പാസ്റ്റര്‍ അറസ്റ്റില്‍

ബാംഗ്ലൂര്‍: വിദേശ വനിതയെ മാനഭംഗപ്പെടുത്തിയ കേസില്‍ പാസ്റ്റര്‍ അറസ്റ്റില്‍. ബാംഗ്ലൂര്‍ മെജസ്റ്റിക് റെയില്‍വെ സ്‌റ്റേഷനില്‍ വെള്ളിയാഴ്ചയാണ് സംഭവം. അയര്‍ലണ്ടില്‍ നിന്നെത്തിയ വിനോദ സഞ്ചാരിയാണ് മാനഭംഗത്തിനിരയായത്. ഇവര്‍ ബെല്ലാരിയില്‍ നിന്ന് ബാംഗ്ലൂര്‍ മെജസ്റ്റിക് സ്‌റ്റേഷനിലെത്തി വിശ്രമിക്കുമ്പോഴാണ് മാനഭംഗപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.

എറണാകുളത്തേക്കുള്ള ട്രെയിന്‍ കാത്തിരിക്കുന്നതിനിടെ സ്‌റ്റേഷനിലെ എയര്‍ കണ്ടീഷന്‍ഡ് വിശ്രമ മുറിയിലാണ് മാനഭംഗം നടന്നത്. സംഭവത്തില്‍ ബാംഗ്ലൂൂര്‍ ദേവാംഗരെ സ്വദേശിയും പാസ്റ്ററുമായ കാശിനാഥിനെ (61) റെയില്‍വെ പൊലീസ് അറസ്റ്റ് ചെയ്തു. വിശ്രമമുറിയില്‍ വച്ച് രണ്ട് തവണ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി യുവതി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. വിശ്രമമുറിയില്‍ പുതപ്പ് നല്‍കാനെന്ന വ്യാജേനയാണ് ഇയാള്‍ യുവതിയെ കടന്ന് പിടിച്ചതെന്നും മൊഴിയിലുണ്ട്. പകുതി മയക്കത്തിലായ യുവതിയെ കാശിനാഥ് കയറിപ്പിടിച്ചയുടന്‍ അവര്‍ നിലവിളിച്ചു. പെട്ടെന്ന് ഇയാള്‍ പ്‌ളാറ്റ്‌ഫോമിലൂടെ ഓടി രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ പൊലീസ് പിടികൂടുകയായിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Rape, Police, Case, Arrested.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.