Latest News

കടയില്‍ നിന്ന് മൊബൈല്‍ ഫോണ്‍ കവര്‍ന്ന വിരുതനെ പിന്തുടര്‍ന്ന് പിടികൂടി

ആലക്കോട്: കടയില്‍ നിന്ന് മൊബേല്‍ ഫോണ്‍ കവര്‍ന്ന് രക്ഷപ്പെട്ട മോഷ്ടാവിനെ പിന്തുടര്‍ന്ന് പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. ആലക്കോട് സ്വദേശി വലീയപറമ്പില്‍ സണ്ണി(45) ആണ് പിടിയിലായത്.

കരുവഞ്ചാല്‍ ടൗണിലെ ജാസ് മൊബൈല്‍സില്‍ നിന്നാണ് 5000ത്തോളം വിലമതിക്കുന്ന സാംസങ്ങ് ഫോണ്‍ ഇയാള്‍ കവര്‍ന്നത്. വ്യാഴാഴ്ച വൈകുന്നേരം ആറരയോടെ ഫോണ്‍ വാങ്ങാനെന്ന വ്യാജേന കടയിലെത്തിയാണ് ഇയാള്‍ മൊബൈല്‍ മോഷ്ടിച്ചത്. സിം കാര്‍ഡ് ഫോണില്‍ ഇട്ട് ടെസ്റ്റ് ചെയ്യാനെന്ന് പറഞ്ഞ് ആരെയോ വിളിച്ച ശേഷം ഫോണുമായി ഇയാള്‍ കടന്നുകളയുകയായിരുന്നു. 

കവര്‍ച്ച ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് കടയുടമ സാഹിറും സുഹൃത്തും ഇയാളെ അന്വേഷിച്ച് പുറപ്പെട്ടു. കൊട്ടയാട്ട് കവലയില്‍ വെച്ച് ഫോണ്‍ ചെയ്ത് നടന്നുപോകുന്നതുകണ്ട് പിടികൂടുകയായിരുന്നു. പിടിവലിക്കിടെ ഇയാള്‍ സാഹിറിന് നേരെ ഫോണ്‍ എറിഞ്ഞു. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ സണ്ണിയെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. എറിഞ്ഞു കളഞ്ഞ ഫോണും കണ്ടെടുത്തു. ആലക്കോട് എസ്.ഐ അരുണ്‍ ദാസ് സണ്ണിയെ അറസ്റ്റ് ചെയ്തു. ഇയാളെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കും. ദുരൂഹ സാഹചര്യത്തില്‍ ഒരു പെണ്‍ക്കുട്ടിയെയും കൊണ്ട് കാറില്‍ കറങ്ങിനടന്നതിന് സണ്ണിയെ നേരത്തെ പല തവണ നാട്ടുകാര്‍ പിടികൂടിയിരുന്നു.















Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Mobile, Robbery, Police, case.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.