മുംബൈ: ഫുട്‌ബോള്‍ സൂപ്പര്‍ ലീഗില്‍ കൊച്ചി ടീമിനെ വാങ്ങിയതിന് പിന്നാലെ ടെന്നീസ് ടീമിനെയും സച്ചിന്‍ വാങ്ങി. അന്താരാഷ്ട്ര ടെന്നീസ് പ്രീമിയര്‍ ലീഗിലെ മുംബൈ ടീമിനെയാണ് സച്ചിന്‍ സ്വന്തമാക്കിയത്. പി.വി.പി ഗ്രൂപ്പും സച്ചിനും, തമിഴ്‌നാട് ആസഥാനമായ പ്രമുഖ മാധ്യമസ്ഥാപനങ്ങളും പങ്കാളികളായ ഫ്രാഞ്ചൈസിയാണ് മുംബൈ ടീം വാങ്ങിയത്.
സൂപ്പര്‍ താരം റാഫേല്‍ നഡാല്‍ സച്ചിന്റെ മുംബൈ ടീമില്‍ കളിക്കുമെന്ന് ഉറപ്പായി. വന്‍തുകയ്ക്കാണ് നഡാല്‍ മുംബൈ ടീമുമായി കരാര്‍ ഒപ്പിട്ടത്.
നവംബര്‍ 28 നാണ് ടെന്നീസ് ലീഗ് മത്സരങ്ങള്‍ തുടങ്ങുന്നത്. മുംബൈക്ക് പുറമെ ബാങ്കോക്ക്, സിംഗപ്പൂര്‍, ദുബായ് ടീമുകളാണ് മത്സരരംഗത്തുള്ളത്.

No comments:
Post a Comment