കൂടല്ലൂര്‍ : തമിഴ്‌നാട്ടില്‍ പടക്കനിര്‍മ്മാണശാലയ്ക്ക് തീപിടിച്ച് സ്ത്രീയടക്കം മൂന്നുപേര്‍ മരിച്ചു. സ്‌ഫോടനത്തില്‍ 10 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
പടക്കനിര്‍മ്മാണത്തിനിടെ ഘര്‍ഷണം മൂലം വെടിമരുന്നിന് തീപിടിച്ചാണ് സ്‌ഫോടനമുണ്ടായതെന്ന് പോലീസ് അറിയിച്ചു.
കുടലൂരിന് 20 കിലോമീറ്റര്‍ അകലെ അദുരഗരത്തിലെ ഒരു കുടിലിലായിരുന്നു പടക്കനിര്‍മ്മാണം നടന്നിരുന്നത്. സ്‌ഫോടനത്തില്‍ തൊട്ടടുത്തുണ്ടായിരുന്ന മൂന്നുകൂടിലുകളും തകര്‍ന്നു. നാല് ചാക്ക് വെടിമരുന്ന് ഇവിടെ അനധികൃതമായി സൂക്ഷിച്ചിരുന്നതായി പോലീസ് പറഞ്ഞു.
ഒരു മണിക്കൂര്‍പരിശ്രമിച്ചതിനുശേഷമാണ് ഫയര്‍ഫോഴ്‌സിന് തീയണയ്ക്കാനായത്. പരിക്കേറ്റവരെ കൂടല്ലൂര്‍ സര്‍ക്കാര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

No comments:
Post a Comment