Latest News

ബാബു ആന്റണി അടക്കം തന്നെ പ്രണയിച്ച മൂന്നുപേരും ഒടുവില്‍ വഞ്ചിച്ചതായി നടി ചാര്‍മിള

ചെന്നൈ: ബാബു ആന്റണി അടക്കം തന്നെ പ്രണയിച്ച മൂന്നുപേരും ഒടുവില്‍ വഞ്ചിച്ചതായി നടി ചാര്‍മിള. ഒരു വാരികയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് ചാര്‍മിള തന്റെ പ്രണയ ജീവിതം തുറന്നു പറഞ്ഞത്.

മലയാളത്തില്‍ തിളങ്ങി നില്‍ക്കുന്ന കാലത്തായിരുന്നു നടന്‍ ബാബു ആന്റണിയുമായുള്ള പ്രണയം. സിനിമയിലെ പലരും, കൂടാതെ കുടുംബാംഗങ്ങളും എതിര്‍ത്തിട്ടും പ്രണത്തില്‍ നിന്നും പിന്മാറിയില്ല.

എട്ടു വയസ്സിനു മൂത്തതാണ്. നിങ്ങള്‍ തമ്മില്‍ ജീവിച്ചാല്‍ ശരിയാവില്ല എന്നൊക്കെ പലരും പറഞ്ഞു. ഞാന്‍ കേട്ടില്ല. പ്രണയത്തിന്റെ ഇരുട്ടിലാണ് അന്ന് നടന്നത്. പക്ഷേ, ഒരു സുപ്രഭാതത്തില്‍ തന്നെ തനിച്ചാക്കി പോയപ്പോള്‍ തളര്‍ന്നു പോയെന്ന് ചാര്‍മിള പറയുന്നു. ആത്മഹത്യയ്ക്കു ശ്രമിച്ചതും അതുകൊണ്ടാണ്.

അതിന്റെ ഷോക്കില്‍ കഴിയുമ്പോഴാണ് കിഷോര്‍ സത്യ ജീവിതത്തിലേക്ക് വരുന്നത്. അദ്ദേഹത്തെക്കുറിച്ച് തെറ്റൊന്നും പറയാനില്ല. അത്രയ്ക്ക് മോശമായ മനുഷ്യനും അല്ല. ചെറിയ പ്രശ്‌നങ്ങള്‍ വലുതായപ്പോള്‍ തമ്മില്‍ പിരിയാനിടയായി. മാത്രവുമല്ല. ഉടനെ ഒരച്ഛനാകാന്‍ അദ്ദേഹത്തിനു താല്പര്യമില്ലായിരുന്നു. ഞാന്‍ ഒരു കൊച്ചിനു വേണ്ടി അലഞ്ഞ സമയവും. എനിക്ക് പരാതിയില്ല അദ്ദേഹം മറ്റൊരു വിവാഹം കഴിച്ച് കുടുംബമായി സന്തോഷത്തോടെ ജീവിക്കുന്നു.

പിന്നീടാണ് തമിഴ്‌നാട്ടുകാരനായ രാജേഷിനെ പ്രണയിച്ചു വിവാഹം കഴിച്ചത്. ഇപ്പോള്‍ രാജേഷും ഉപേക്ഷിച്ചു പോയി. സ്വപ്‌നത്തില്‍ പോലും കരുതിയില്ല ഇങ്ങനെ സംഭവിക്കുമെന്ന്. മകനെ തട്ടിക്കൊണ്ടുപോകല്‍ അടക്കം പല പ്രശ്‌നങ്ങളും അതിനുശേഷം ഉണ്ടായി.

ഇനിയൊരു പുരുഷന്‍ തന്റെ ജീവിതത്തില്‍ ആവശ്യമില്ല. ഇനി ആരെ പ്രണയിച്ചാലും അതിന്റെയും അവസാനം ഇങ്ങനെ തന്നെയാകും. സൂക്ഷിച്ചില്ലെങ്കില്‍ ജീവിതം ഇനിയും കൈവിട്ടു പോകും. ഇന്നെനിക്ക് നാല്പതു വയസ്സായി. അതിന്റെ പക്വതയും പാകതയും ഉണ്ട്. പത്തൊമ്പതു വയസ്സുള്ളപ്പോള്‍ ഈ പക്വത കിട്ടില്ലല്ലോ. അന്ന് പ്രായത്തിന്റെ എടുത്തുചാട്ടത്തില്‍ ചെയ്തതാണ്. ഇനി അത്തരം ചതിയില്‍ എടുത്തു ചാടില്ലെന്ന് ചാര്‍മിള പറയുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Actress, Charmila.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.