ലണ്ടന് : പുതിയ കാമുകിക്കൊപ്പം അവധി ആഘോഷിക്കാനെത്തിയ നാല്‍പ്പത്തെട്ടുകാരനായ ബ്രിട്ടീഷ് വ്യവസായിയെ മുന്‍ കാമുകി വെടിവച്ചുകൊന്നു. വന്‍വ്യവസായിയും സ്വര്‍ണവ്യാപാരിയുമായ ആന്‍ഡ്രൂ ബുഷ് എന്ന നാല്‍പ്പത്തെട്ടുകാരനാണ് സ്‌പെയിനിലെ ഒരു ആഡംബര വില്ലയില്‍ തലയ്ക്ക് വെടിയേറ്റ് മരിച്ചത്. ഇയാളുടെ മുന്‍ കാമുകിയും സ്ലോവാക്യക്കാരിയുമായ മെയ്ക കുബുകോവയാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറയുന്നു. കൊലയ്ക്കുശേഷം ബുഷിന്റെതന്നെ കാറില്‍ രക്ഷപ്പെട്ട ഇവര്‍ക്കുവേണ്ടി പൊലീസ് തിരച്ചിലാരംഭിച്ചു. തന്നെ ഉപേക്ഷിച്ചതിന് മെയ്ക്ക പ്രതികാരം ചെയ്തതാണെന്ന് കരുതുന്നു.
പ്രതികാരത്തിനായി മെയ്ക്ക ദിവസങ്ങളോളം കാത്തിരിക്കുകയായിരുന്നു എന്നാണ് പൊലീസ് പറഞ്ഞത്. സൗത്ത് വെയില്‍സില്‍ വീടുണ്ടെങ്കിലും ബുഷ് കൂടുതല്‍ സമയവും ചെലവിട്ടിരുന്നത് സ്‌പെയിനിലെ എസ്റ്റപ്പോനയിലെ ആഡംബരവീട്ടിലാണ് കഴിഞ്ഞിരുന്നത്. ഇത് നന്നായി മനസിലാക്കി മെയ്ക്ക അവിടെയെത്തുകയായിരുന്നു. കഴിഞ്ഞദിവസം ബുഷും പുതിയ കാമുകിയും താമസസ്ഥലത്തെത്തിയപ്പോള്‍ അവര്‍ക്ക് വാതില്‍ തുറന്നുകൊടുത്ത് മെയ്ക്കയായിരുന്നു. ഞെട്ടിപ്പോയ ബുഷ് രക്ഷപ്പെടാന്‍ ശ്രമിച്ചു. അയാള്‍ക്കുപിന്നാലെ മെയ്ക്ക പാഞ്ഞു. നീന്തല്‍ക്കുളത്തിനുസമീപത്തുവച്ച് മെയ്ക്ക ബുഷിന്റെ തലയ്ക്കുനേരെ വെടിവച്ചു. ഈ സമയം പുതിയ കാമുകി പൊലീസിനെ വിളിക്കുകയായിരുന്നു. തലയില്‍ രണ്ടുവെടിയുണ്ടകളേറ്റ ബുഷ് അവിടെവച്ചുതന്നെ മരിച്ചു. വെടിയുതിര്‍ത്തശേഷം മെയ്ക്ക, അവിടെയുണ്ടായിരുന്ന ബുഷിന്റെ വാഹനത്തില്‍ കയറി രക്ഷപ്പെട്ടു. ഇവര്‍ക്കുവേണ്ടി പൊലീസ് തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.

No comments:
Post a Comment