Latest News

ഹജ്ജ് മാര്‍ഗ നിര്‍ദേശ ക്ലാസുകള്‍ 26 മുതല്‍

കാസര്‍കോട്: ഈവര്‍ഷം സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പോകാന്‍ തിരഞ്ഞെടുക്കപ്പെട്ട ഹജ്ജാജിമാര്‍ക്കുള്ള മാര്‍ഗ നിര്‍ദേശ ക്ലാസുകള്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി ഈമാസം 26 മുതല്‍ 29 വരെ തിയതികളില്‍ നടക്കും. 

26ന് രാവിലെ 9.30ന് ജില്ലാതല ഉദ്ഘാടനം ചെര്‍ക്കള ഖുവ്വത്തുല്‍ ഇസ്‌ലാം മദ്റസയില്‍ നടക്കും. കേരള ഹജ്ജ് കമ്മിറ്റി മെമ്പര്‍ സി ബി അബ്ദുല്ല ഹാജിയുടെ അധ്യക്ഷതയില്‍ ന്യൂനപക്ഷ ക്ഷേമ ധനകാര്യ കോര്‍പറേഷന്‍ ചെയര്‍മാന്‍ ചെര്‍ക്കളം അബ്ദുല്ല ഉദ്ഘാടനം ചെയ്യും. 

ഉച്ചക്ക് രണ്ടുമണിക്ക് മഞ്ചേശ്വരം മണ്ഡലത്തിലെ ക്ലാസ് ബന്തിയോട് ബദരിയാ ജുമാ മസ്ജിദ് ഹാളിലും കാഞ്ഞങ്ങാട്ടും പരിസര പ്രദേശങ്ങളിലുമുള്ള ഹാജിമാര്‍ക്കുള്ള ക്ലാസ് 28ന് രാവിലെ 9.30ന് കാഞ്ഞങ്ങാട് യതീംഖാന ഹാളിലും തൃക്കരിപ്പൂരും പരിസര പ്രദേശങ്ങളിലുമുള്ള ഹാജിമാര്‍ക്കുള്ള ക്ലാസ് 29ന് ഉച്ചക്ക് 1.30ന് തൃക്കരിപ്പൂര്‍ വടക്കേ കൊവ്വല്‍ മദ്റസാ ഹാളിലും നടക്കും. 

ക്ലാസുകള്‍ വിവിധയിടങ്ങളില്‍ ജില്ലാ ട്രെയിനര്‍ എന്‍ പി സൈനുദ്ദീന്‍, ട്രയിനര്‍മാരായ ടി കെ പി മുസ്തഫ, കെ അബ്ദുല്ല, അമാനുല്ലാഹ്, മുഹമ്മദ് സാലി, സി എ അബ്ദുല്‍ ഖാദിര്‍, പി എം അബ്ദുന്നാസര്‍, അബ്ദുല്‍ സത്താര്‍, കെ കെ പി സിറാജ്, വി പിപി മുഹമ്മദ് അസീം, മുഹമ്മദ് ശരീഫ് എന്നിവര്‍ നേതൃത്വം നല്‍കും.
ക്ലാസുകള്‍ നടക്കുന്ന മേഖലകളിലെ ഹജ്ജാജിമാര്‍ കൃത്യസമയത്ത് തന്നെ അതാതിടങ്ങളില്‍ ക്ലാസുകളില്‍ പങ്കെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കാസര്‍കോട് മേഖലയിലുള്ളവര്‍ 9447731334, 9446111188, 8547222388, 9497138738 നമ്പറുകലിലും മഞ്ചേശ്വരം മേഖലയിലുള്ളവര്‍ 9446411353 നമ്പറിലും കാഞ്ഞങ്ങാട് മേഖലയിലുള്ളവര്‍ 9846688088, 960535135 നമ്പറുകളിലും തൃക്കരിപ്പൂര്‍ മേഖലയിലുള്ളവര്‍ 9495082863, 9447450102, 9446078910 എന്നീ നമ്പറുകളിലും ബന്ധപ്പെടണം

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.