കണ്ണൂര്‍: ആറ് പതിററാണ്ട് മുമ്പ് ഗള്‍ഫിലെത്തി സ്വന്തമായി റസ്റ്റോറന്റ് ആരംഭിച്ച ആദ്യമലയാളി വിടവാങ്ങി. കണ്ണൂരിലെ പ്രമുഖ വ്യവസായി, നിക്ഷാന്‍ ഇലക്‌ട്രോണിക്‌സിന്റെ മാനേജിംഗ് പാര്‍ട്ട്ണറുമായ എം എം വി മൊയ്തുവിന്റെ പിതാവ് മാടായി വാടിക്കല്‍ എസ് എല്‍ പി സ്റ്റോപ്പിനടുത്ത് താമസിക്കുന്ന മുട്ടത്തെ ടി പി അഹമ്മദ് ഹാജി (80)യാണ് ഞായറാഴ്ച കാലത്ത് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിണ്‍വെച്ച് മരിച്ചത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
ഖബറടക്കം വൈകീട്ട് വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ നടന്നു. മരണവാര്‍ത്തയറിഞ്ഞ് നാടിന്റെ‚നാനാഭാഗത്ത് നിന്നും വിവിധ തുറകളില്‍പ്പെട്ട നേതാക്കളും പണ്ഡിതന്‍മാരും സുഹൃത്തുക്കളും ബന്ധുക്കടക്കം ആയിരക്കണക്കിന് പേര്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു.
1956ല്‍ ദുബൈ ഗോള്‍ഡ് സൂഖിനകത്തെ ഇക്ബാണ്‍ റസ്റ്റോറന്റാണ് അഹമ്മദ് ഹാജി പടുത്തുയര്‍ത്തിയ മലയാളിയുടെ പ്രവാസത്തിന്റെ ആദ്യത്തേത്. ഇതിനൊപ്പം സ്ഥാപിച്ചതെല്ലാം രണ്ടും മൂന്നും പതിററാണ്ടുകള്‍ മുമ്പ് പൂട്ടിയെങ്കിലും മലയാളികളുടെ പ്രവാസ ചരിത്രത്തിന് സാക്ഷിയായി ഗോള്‍ഡ് സൂക്കില്‍ ഈ റസ്റ്റോറന്റ് ഇപ്പോഴും നിലകൊളളുന്നു.
1951ണ്‍ ദുബൈയിലേക്ക് ലോഞ്ച് കയറിയ അഹമ്മദ് ഹാജി അതേ വര്‍ഷംതന്നെ നാട്ടിലേക്ക്
വന്നു. പിന്നീട് ഖത്തറിലും ബഹറിനിലും കുവൈററിലുമൊക്കെ കറങ്ങിയതിന് ശേഷം കാല്‍നടയായി ഇറാഖിലെത്തി. ഇതിനിടെ രണ്ടാഴ്ച ജയിലില്‍ കഴിയുകയും ചെയ്തു. അവിടെ നിന്ന് രക്ഷപ്പെട്ട ലോഞ്ച് കയറി ഒരു നിയോഗം പോലെ വീണ്ടും കരക്കണഞ്ഞത് ദുബൈയുടെ തീരത്തു തന്നെ. ഒടുവില്‍ ഇവിടെ ഈന്തപ്പയോലയില്‍ തീര്‍ത്ത ഭക്ഷണ ശാല തുടങ്ങുകയായിരുന്നു.

മലയാളികള്‍ ഏറെയൊന്നും ഇല്ലാതിരുന്ന കാലത്ത്, അറബികളുടെയും ഇറാനികളുടെയും രുചിഭേദങ്ങള്‍ മനസ്സിലാക്കി അവര്‍ക്ക് ഭക്ഷണം ഒരുക്കിയാണ് അദ്ദേഹം ജീവിതം പച്ച പിടിപ്പിച്ചത്. മനസ്സില്‍ തോന്നിയ'ഇഖ്ബാല്‍' എന്ന പേര് ഹോട്ടലിനിട്ടു. പിന്നീട്, തനിക്ക് ജീവിതം നല്‍കിയ സ്ഥാപനത്തിന്റെ പേര് സ്വന്തം മകനുമിട്ടു.
അമ്പതുകളിലും അറുപതുകളിലും ഉപജീവനത്തിന് വഴി തേടി ദുബൈ തീരങ്ങളില്‍ എത്തിയ മിക്കവര്‍ക്കും ഭക്ഷണവും അഭയവും നല്‍കിയിരുന്നത് അഹമ്മദ് ഹാജിയായിരുന്നു. അന്ന് ഭക്ഷണം കഴിച്ചവരും അഭയം തേടിയവരും ഉന്നതിയുടെ പടവുകള്‍ കയറിയമ്പോഴും അഹമ്മദ് ഹാജിയെ അവര്‍ ആരും മറന്നില്ല.
പണി തേടിയെത്തി, കടല്‍ തീരത്തും മററും ഉറങ്ങുന്നവര്‍ക്ക് തണുപ്പ് കാലത്ത് ഹോട്ടലില്‍ ആാട്ടവരുന്ന ചാക്ക് കീറി പുതക്കാന്‍ കൊടുത്ത അനുഭവമുണ്ട്. എവിടെയും പണി കിട്ടാത്ത വര്‍ക്ക് അഹമ്മദ് ഹാജിയുടെ ഹോട്ടലിലെ ജോലിക്കാരായി മാറുകയും ചെയ്തു. അങ്ങനെ ജോലിക്കാരായി പിന്നീട് മശ്‌രിഖ് തുടങ്ങിയ ബാങ്കുകളുടെ മാനേജര്‍ സ്ഥനത്തുവരെ എത്തിയവരുടെ കഥയും അഹമ്മദ് ഹാജിയുടെ റസ്റ്റോറന്റിന് പറയാനുണ്ട്. ദുബൈയിലെ വിദേശ കാര്യ മന്ത്രി ശൈഖ്
സുല്‍ത്താനുബിനു സുലൈം ആയിരുന്നു അന്ന് അഹമ്മദ് ഹാജിയുടെ സ്‌പോണ്‍സര്‍. സമീപവാസികളായ അറബികള്‍ക്ക് ഇപ്പോഴും ഈ ഭക്ഷണശാലയുമായി അത്മബന്ധമുണ്ട്. അറബി സ്ത്രീകളും പുരുഷന്‍മാരും ഇഖ്ബാണ്‍ റല്ലോറന്റിന് സംരക്ഷണവലയം തീര്‍ത്ത ചരിത്രവുമുണ്ട്.
ഈജിപ്ത് പ്രസിഡണ്ട് ജമാല്‍ അബ്ദുല്‍ നാസര്‍ മരിച്ച ദിവസമാണത്. അറബ് മനസ്സില്‍ ആഴത്തിലുളള˜സ്വാധീനമുളള അദ്ദേഹത്തിന്റെ മരണത്തില്‍ അനുശോചിക്കാന്‍ കടകള്‍ അടച്ചുപൂട്ടാന്‍ ആഹ്വാനമുണ്ടായി. പുറത്തിരുന്ന സാധനങ്ങളെടുത്ത് വെക്കാന്‍ വൈകിയതിനാല്‍ കട അടയ്ക്കാന്‍ അല്‍പം വൈകി. ഇതില്‍ രോഷാകുലരായ ഒരു സംഘം അറബിയുവാക്കള്‍ റസ്റ്റോറന്റ് അക്രമിക്കാന്‍ എത്തുകയും ചെയ്തു. അതോടെയാണ് സമീപവാസികളായ സ്വദേശികള്‍ അഹമ്മദ് ഹാജിയുടെ ഹോട്ടലിന് സംരക്ഷണ വലയം തീര്‍ത്തത്. 'തൊട്ടുപോകരുതെന്നായിരുന്നു' യുവാക്കളോട് മുതിര്‍ന്നവരുടെ കല്‍പ്പന. ഇതിനിടെ കിന്തിയ
സമയം കൊണ്ട് അഹമ്മദ് ഹാജിയും ജോലിക്കാരും ഹോട്ടലടച്ച് പ്രശ്‌നം ഒഴിവാക്കുകയും ചെയ്തു.

ഗോള്‍ഡ് സൂഖിണ്‍ സ്‌പോണ്‍സറുടെ ഉടമസ്ഥതയില്‍ കെട്ടിടം തീര്‍ത്തപ്പോള്‍ അഹമ്മദ് ഹാജിക്ക് കണ്ണായ സ്ഥലം നല്‍കാനും അദ്ദേഹം മറന്നില്ല. അന്ന് പുതുക്കി പണിത കടയുടെ ഉദ്ഘാടനത്തിനും വിദേശ കാര്യമന്ത്രി സുല്‍ത്താബിനു സുലൈം എത്തി. 1968 ആഗസ്റ്റ് 15നായിരുന്നു ഉദ്ഘാടനം.
സി എച്ച് മുഹമ്മദ് കോയ, കെ കരുണാകരന്‍, സി അച്യുതമേനോന്‍, ബാബഹാജി, സീതി ഹാജി, പി കെ കുഞ്ഞാലിക്കുട്ടി, ഇ അഹമ്മദ്, പ്രമുഖ ഹോളിവുഡ്, ബോളിവുഡ് നടിനടന്‍മാര്‍, ലോക പ്രശസ്തരായ ക്രിക്കററ് താരങ്ങള്‍, ബിസിനസ്സുകാര്‍ തുടങ്ങിയവരടക്കം അഹമ്മദ് ഹാജിയുടെ ഹോട്ടല്‍ സന്ദര്‍ശിച്ചിട്ടുണ്ട്.
ഉത്തരകേരളത്തിലെ പലസ്ഥാപനങ്ങളുടെയും ഗള്‍ഫ് കമ്മിററികള്‍ നിലവില്‍വന്നത് ഈ ഹോട്ടലിന് മുകളിലുളള ഹാളില്‍ വെച്ചായിരുന്നു.
ഹോട്ടല്‍ നടത്തിപ്പ് പിന്‍ തലമുറയെ ഏല്‍പിച്ച് 20 വര്‍ഷം മുമ്പാണ് അഹമ്മദ് ഹാജി നാട്ടിലേക്ക് മടങ്ങിയത്. മാട്ടൂലിണ്‍ വിശ്രമ ജീവിതം നയിക്കുമ്പോള്‍ കണ്ണൂര്‍ ഫോര്‍ട്ട് റോഡിലെ
അദ്ദേഹവും മക്കളും പടുത്തുയര്‍ത്തിയ സ്ഥാപനങ്ങളില്‍ എത്തുമായിരുന്നു.
അദ്ദേഹവും മക്കളും പടുത്തുയര്‍ത്തിയ സ്ഥാപനങ്ങളില്‍ എത്തുമായിരുന്നു.
കണ്ണൂരിലെ സഫയര്‍ ടൂറിസ്സ് ഹോം, മഹദ് ട്രേഡിംഗ് എന്നിവയുടെ സ്ഥാപകനാണ്. മാടായി വാടിക്കല്‍ മഹല്ല് ജുമാഅത്ത്, ദുബൈയ് മുട്ടം ജമാഅത്ത് കമ്മിററി എന്നിവയുടെ സാരഥിയായിരുന്നു. ഭാര്യ എം എം വി സുബൈദ. മക്കള്‍: ഇഖ്ബാല്‍ (ട്രേഡ് ഈസി കണ്ണൂര്‍), ആസാദ് (സോന റസ്റ്റോറന്റ്), ഷംഷാദ് (ഡയറക്ടര്‍, യൂണിവേഴ്‌സല്‍ ലൂബ്രിക്കന്റ്‌സ്, യു എ ഇ), ഖൈറൂന്നിസ, ജമീല, ഹസീന. മരുമക്കള്‍: ടി പി അബ്ബാസ് ഹാജി (ദുബൈ, കെ എം സി സി ജില്ലാ ട്രഷറര്‍), അബ്ദുണ്‍സലാം, പി പി സമീര്‍ (ദുബൈ), ഫരീദ, സഫീന, ഫസീഹ, ഹാരിസ (ഷാര്‍ജ).
നേതാക്കളായ ടി വി രാജേഷ് എം എല്‍ എ, ചെയര്‍പേഴ്‌സന്‍ റോഷ്‌നി ഖാലിദ്, വി കെ അബ്ദുല്‍ ഖാദര്‍ മൗലവി, കെ വി മുഹമ്മദ്കുന്തി, വി പി വമ്പന്‍, കെ സുരേന്ദ്രന്‍, പി രാമകൃഷ്ണന്‍, കെ പ്രമോ
ദ്, കെ ബാലകൃഷ്ണന്‍ മാസ്റ്റര്‍, സി സമീര്‍ തുടങ്ങിയവര്‍ വസതി സന്ദര്‍ശിച്ചു.
ടി പി അഹമ്മദ് ഹാജിയുടെ നിര്യാണത്തില്‍ ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ കണ്ണൂര്‍ താലൂക്ക് കമ്മിററി അനുശോചിച്ചു. പ്രസിഡണ്ട് എം ആലിക്കുഞ്ഞി അധ്യക്ഷത വഹിച്ചു.

No comments:
Post a Comment