Latest News

ന്യൂനപക്ഷ അവകാശങ്ങള്‍ക്ക് വേണ്ടി മുന്‍നിരയില്‍ നിന്ന് പോരാടും: അഹമ്മദ്

കണ്ണൂര്‍: മത ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ ക്കു വേണ്ടി നില കൊണ്ട പ്രസ്ഥാനമാണ് മുസ്‌ലിംലീഗെന്ന് പാര്‍ട്ടി അഖിലേന്ത്യാ പ്രസിഡന്റ് ഇ.അഹമ്മദ്. അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന അവസ്ഥയുണ്ടായാല്‍ മുന്‍ നിരയില്‍ നിന്ന് പോരാടാനും തങ്ങളുണ്ടാകുമെന്നും അഹമ്മദ് പറഞ്ഞു.

മലപ്പുറത്ത് നിന്ന് ചരിത്ര വിജയം നേടിയ അഹമ്മദിന് കണ്ണൂര്‍ ജില്ലാ മുസ്‌ലിം ലീഗ് കമ്മിറ്റി നല്‍കിയ സ്വീകരണത്തിന് നന്ദി പറയുകയായിരുന്നു അദ്ദേഹം. ഭരിക്കുന്നവര്‍ ആരായാലും രാജ്യത്തിന്റെ ഭരണ ഘടനാ പരമായ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റണം. ഭരണ ഘടന ലംഘിക്കപ്പെടുന്ന അവസ്ഥയുണ്ടായാല്‍ മുന്നില്‍ നിന്ന് പൊരുതാനും തങ്ങളുണ്ടാകും.

പാരമ്പര്യത്തിന്റെ കരുത്തില്‍ നാടിന്റെ വികസനത്തിനും ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിച്ച പ്രസ്ഥാനമാണ് മുസ്‌ലിംലീഗ്. രാജ്യത്തിന്റെ ഐക്യവും മതേതരത്വവും സംരക്ഷിച്ചു കൊണ്ട് ജനാധിപത്യത്തിന് കരുത്ത് പകരുന്ന പ്രവര്‍ത്തനങ്ങളുമായാണ് തങ്ങള്‍ മുന്നോട്ട് പോകുന്നത് അഹമ്മദ് പറഞ്ഞു. കണ്ണൂര്‍ ചേംബര്‍ ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ പ്രസിഡന്റ് കെ.എം സൂപ്പി അധ്യക്ഷത വഹിച്ചു.

സംസ്ഥാന വൈസ് പ്രസിഡന്റ്‌വി.കെ അബ്ദുല്‍ ഖാദര്‍ മൗലവി, യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ പ്രൊഫ. എ.ഡി മുസ്തഫ, സി.എം.പി പോളിറ്റ് ബ്യൂറോ അംഗം സി.എ അജീര്‍, കണ്ണൂര്‍ നഗര സഭാ ചെയര്‍ പേഴ്‌സണ്‍ റോഷ്‌നി ഖാലിദ്, മുസ്‌ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുറഹ്മാന്‍ കല്ലായി സംസാരിച്ചു. വി.പി വമ്പന്‍, അഡ്വ.പി.വി സൈനുദ്ദീന്‍, പെരിങ്ങോം മുസ്തഫ, അഡ്വ.കെ.എ ലത്തീഫ്, കെ.കെ മുഹമ്മദ്, അബൂബക്കര്‍ പെരിങ്ങത്തൂര്‍, എം.എ കരീം, കെ.പി താഹിര്‍ എന്നിവര്‍ പങ്കെടുത്തു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News



No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.