കാസര്‍കോട്: മാനസികവെല്ലുവിളി നേരിടുന്ന യുവതിയെ ചികിത്സിക്കാന്‍ കൊണ്ടുപോകാമെന്നു പറഞ്ഞ് പീഡിപ്പിച്ച കേസിലെ പ്രതിയെ കോടതി ഏഴുവര്‍ഷം കഠിനതടവിന് ശിക്ഷിച്ചു.
തളിപ്പറമ്പ് കുറുമാത്തൂര്‍ നെടുമുണ്ടയിലെ പുലിയാങ്കല്ല് വീട്ടില്‍ ജോയി (45) യെയാണ് കാസര്‍കോട് അഡീഷണല്‍ ജില്ലാ സെഷന്‍സ് (മൂന്ന്) ജഡ്ജി ഇ.ബി.രാജന് ശിക്ഷിച്ചത്. 25,000 രൂപ പിഴയടയ്ക്കാനും ഉത്തരവിട്ടിട്ടുണ്ട്. പിഴയടച്ചില്ലെങ്കില്‍ ഒരുവര്‍ഷംകൂടി കഠിനതടവ് അനുഭവിക്കണം.
കാഞ്ഞങ്ങാടിന്റെ കിഴക്കന്മലയോരത്തെ യുവതിയെയാണ് ഇയാള്‍ പീഡിപ്പിച്ചത്. 2012 ജൂണ്‍ അഞ്ചിനാണ് കേസിനാസ്പദമായ സംഭവം. റബ്ബര്‍ ടാപ്പിങ്ങിനായി കിഴക്കന്മലയോരത്തെത്തിയതാണ് ജോയി. താമസസ്ഥലത്തിനടുത്ത് പരിചയപ്പെട്ട കുടുംബത്തിലുള്ളതാണ് മാനസികവെല്ലുവിളി നേരിടുന്ന യുവതി. ചികിത്സിക്കാന്‍ കൊണ്ടുപോകാമെന്നുപറഞ്ഞ് ഇയാളുടെ വാടകവീട്ടിലെത്തിച്ച് പീഡിപ്പിക്കുകയാണ് ചെയ്തതെന്നാണ് കേസ്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. ഗംഗാധരന് കുട്ടമത്ത് ഹാജരായി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment