പട്ടുവം: മുതുകുടയില്‍ മുസ്ലിംലീഗ് കൊടിമരവും ബസ് കാത്തിരിപ്പ് കേന്ദ്രവും ഇരുട്ടിന്റെ മറവില്‍ഒരു സംഘം തകര്‍ത്തു. മുതുകുട റോഡരികിലുളള അരിയില്‍ അബ്ദുള്‍ ഷുക്കൂര്‍ സ്മാരക വെയിറ്റിംഗ് ഷെല്‍ട്ടറിനും സമീപത്തെ കൊടിമരത്തിനും നേരെയാണ് ആക്രമണമുണ്ടായത്.
ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ഇരുമ്പ് പൈപ്പില്‍ തീര്‍ത്ത കൊടിമരം മുറിച്ച് മാറ്റുകയും ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പൂര്‍ണ്ണമായും നശിപ്പിക്കുകയുമായിരുന്നു.
സമീപത്തെ ബൈത്തുറഹ്മയുടെ ഫ്‌ളക്‌സ് ബോര്‍ഡും കുത്തി കീറിനശിപ്പിച്ചു. സമാധാനം നിലനില്‍ക്കുന്ന പ്രദേശത്ത് ബോധപൂര്‍വം സംഘര്‍ഷം കുത്തിപ്പൊക്കാനുളള സാമൂഹ്യവിരുദ്ധരുടെ ശ്രമമാണോ അക്രമത്തിന് പിറകിലെന്ന് സംശയിക്കുന്നു. അക്രമം സംബന്ധിച്ച് മുസ്ലിംലീഗ് നേതാക്കള്‍തളിപ്പറമ്പ പോലീസില്‍ പരാതി നല്‍കി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment