തളിപ്പറമ്പ: അയല്‍വാസികള്‍ തമ്മിലുണ്ടായ സ്വത്തു തര്‍ക്കത്തില്‍ റിട്ട. എസ്.ഐയുടെ അടിയേറ്റ വിദ്യാര്‍ത്ഥി മരണമടഞ്ഞു. മുക്കുന്നിലെ പയ്യാടക്കത്ത് പ്രഭാകരന്റെ മകന്‍ പ്രജുല്‍ (23) ആണ് മരിച്ചത്.
കഴിഞ്ഞ 13നായിരുന്നു സംഘട്ടനം. പ്രഭാകരന്റെയും അയല്‍വാസിയും റിട്ട എസ്.ഐയുമായ എന്‍.വി ചന്തുക്കുട്ടിയുടെയും കുടുംബങ്ങള്‍ തമ്മിലായിരുന്നു സംഘട്ടനം. ഏഴു വര്‍ഷത്തോളമായി ഇരു കുടുംബങ്ങളും തമ്മില്‍ കടുത്ത ശത്രുതയിലായിരുന്നു. ചന്തുക്കുട്ടിയുടെ ജ്യേഷ്ഠന്‍ ബാലന്‍ അടുത്തിടെ മരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ബാലന് എതിരെ പ്രഭാകരനും കുടുംബവും അപവാദം പറഞ്ഞു പരത്തിയെന്ന ആരോപിച്ച് ചന്തുക്കുട്ടിയും കുടുംബവും ചോദ്യം ചെയ്യുകയായിരുന്നു. കൂട്ടത്തല്ലില്‍ പ്രജുലിന് പുറമേ പിതാവ് പ്രഭാകരന്‍ (62), മാതാവ് യശോദ(49) എന്നിവര്‍ക്ക് പരിക്കേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ പ്രജുലിനെ മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിയാരം മെഡിക്കല്‍ കോളേജിലെ ചികിത്സ കഴിഞ്ഞ് പ്രഭാകരനും യശോദയും വീട്ടിലേക്ക് മടങ്ങിയിരുന്നു.
എതിര്‍ വിഭാഗത്തിലെ എന്‍.വി.ചന്തുക്കുട്ടി (57), അനുജന്‍ ഭാസ്‌കരന്‍(50), ചന്തുക്കുട്ടിയുടെ മകന്‍ അരുണ്‍(16) എന്നിവര്‍ക്കും പരിക്കേറ്റിരുന്നു. ചന്തുക്കുട്ടി ഇപ്പോഴും പരിയാരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സയിലാണ്. തളിപ്പറമ്പ് സഹകരണാശുപത്രിയിലെ ചികിത്സ കഴിഞ്ഞ് ഭാസ്‌കരനും അരുണും വീട്ടിലേക്ക് മടങ്ങിയിരുന്നു. മംഗലാപുരം ആശുപത്രിയില്‍ ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു പ്രജുല്‍ മരിച്ചത്. മോറാഴ സ്റ്റംസിലെ ബി.ബി.എം ബിരുദ പഠനം കഴിഞ്ഞ് ജോലി തേടി വരികയായിരുന്നു പ്രജുല്‍. ഏക സഹോദരന്‍ പ്രജിത്ത്.
തളിപ്പറമ്പ് സി.ഐ: പി.കെ. സന്തോഷ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. പരിയാരം മെഡിക്കല്‍ കോളേജിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വൈകുന്നേരത്തോടെ മുക്കുന്നിലെ വീട്ടില്‍ കൊണ്ടുവരും. പിന്നീട് പിതാവിന്റെ നാടായ അഞ്ചാംപീടികയില്‍ കൊണ്ടു പോയി സമുദായ ശ്മശാനത്തില്‍ സംസ്‌കരിക്കും.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Thaliparamba, Attack, Hospital, Prajul, Obituary.

No comments:
Post a Comment