Latest News

കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍പേഴ്‌സനെതിരെ അവിശ്വാസ പ്രമേയം വരുന്നു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഹസീനാ താജുദ്ദീനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ സി പി എം തിരക്കിട്ട നീക്കങ്ങള്‍ ആരംഭിച്ചു. ഇതിന് വേണ്ടി ഒരുപക്ഷെ ബി ജെ പി കൗണ്‍സിലര്‍മാരുടെ സഹായം തേടാനുള്ള സാധ്യതയേറിയിട്ടുണ്ട്. അവിശ്വാസ പ്രമേയം അവതരിപ്പിക്കപ്പെട്ടാല്‍ ചെയര്‍പേഴ്‌സണിന്റെ ഭാവി തുലാസിലാകും.

പ്രതിപക്ഷം കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തെ അതി ജീവിക്കാന്‍ ഭരണപക്ഷത്തിന് 22 അംഗങ്ങളുടെ പിന്തുണ വേണം. മൊത്തം 43 കൗണ്‍സിലര്‍മാരില്‍ 22 പേര്‍ അവിശ്വാസ പ്രമേയത്തെ എതിര്‍ക്കേണ്ടി വരും. നിലവില്‍ 20 അംഗങ്ങളുടെ പിന്തുണ മാത്രമാണുള്ളത്. 
പ്രതിപക്ഷത്ത് സി പി എമ്മിന് 16 ഉം ബി ജെ പിക്ക് 5 അംഗങ്ങളാണ് ഉള്ളത്.
ഗംഗാരാധാകൃഷ്ണന്‍, പി ലീല, എം പുഷ്പ, എം മാധവന്‍, കെ വി അമ്പൂഞ്ഞി, പി വി മോഹനന്‍, കെ രവീന്ദ്രന്‍, പി സുശാന്ത്, ടി പി കരുണാകരന്‍, പി കുമാരന്‍, കെ വി കൃഷ്ണന്‍, കെ ബേബി, എച്ച് ശിവദത്ത്, എ കെ ലക്ഷ്മി, സി ജാനകിക്കുട്ടി, പ്രദീപന്‍ മരക്കാപ്പ് കടപ്പുറം എന്നിവരാണ് സി പി എം അംഗങ്ങള്‍. 

സികെ വത്സലന്‍, എസ് വജ്രേശ്വരി, എച്ച് ആര്‍ ശ്രീധരന്‍, പി വസന്ത, വിജയമുകുന്ദ് എന്നിവര്‍ ബി ജെ പി പക്ഷത്തുണ്ട്. നാഷണല്‍ ലീഗിലെ എ നജ്മ സി പി എമ്മിനെ പിന്തുണക്കുമെന്നാണ് സൂചന. 

ഹസീന താജുദ്ദീന്‍, ടി അബൂബക്കര്‍ ഹാജി, പി സുബൈദ, ടി കെ സുമയ്യ, റംസാന്‍ ആറങ്ങാടി, ഹസൈനാര്‍ കല്ലൂരാവി, അഡ്വ. എന്‍ എ ഖാലിദ്, ഖദീജ ഹമീദ്, റഹ്മത്ത് മജീദ്, പി കെ മുഹമ്മദ് കുഞ്ഞി എന്നിവരാണ് ലീഗ് കൗണ്‍സിലര്‍മാര്‍.
ബാര്‍ ലൈസന്‍സ് വിഷയത്തില്‍ കെ പി സി സി സസ്‌പെന്റ് ചെയ്ത നഗരസഭാ വൈസ് ചെയര്‍മാന്‍ പ്രഭാകരന്‍ വാഴുന്നോറടി, അനില്‍ വാഴുന്നോറടി എന്നിവരൊഴിച്ചാല്‍ പി ശോഭ, ടി കുഞ്ഞിക്കൃഷ്ണന്‍, സി ശ്യാമള, കെ കുസുമം, ടി വി ശൈലജ, വി വി ശോഭ, എന്നിവര്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരാണ്. അവിശ്വാസ പ്രമേയം അവതരിപ്പിക്കപ്പെട്ടാല്‍ പ്രഭാകരന്‍ വാഴുന്നോറടിയും അനില്‍ വാഴുന്നോറടിയും എന്ത് തീരുമാനം എടുക്കുമെന്ന് വ്യക്തമല്ല. 

സോഷ്യലിസ്റ്റ് ജനതാ പ്രതിനിധി കെ ദിവ്യ ഭരണപക്ഷത്ത് ഉറച്ച് നില്‍ക്കും. നാഷണല്‍ ലീഗിലെ മറ്റൊരു കൗണ്‍സിലര്‍ കെ മറിയം ലീഗിനോടൊപ്പമാണ്. നാഷണല്‍ ലീഗ് ടിക്കറ്റില്‍ ജയിച്ച ആരോഗ്യകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ എല്‍ സുലൈഖ നിഷ്പക്ഷ നിലപാട് സ്വീകരിക്കാനാണ് സാധ്യത. 

ബി ജെ പി മാറി നിന്നാലും സി പി എമ്മിന് അവിശ്വാസ പ്രമേയത്തില്‍ ജയം നേടാന്‍ കഴിയുമെന്നാണ് ഇപ്പോഴത്തെ രാഷ്ട്രീയ കാലാവസ്ഥ

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.