Latest News

കരിവെള്ളൂരില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

പയ്യന്നൂര്‍: മംഗലാപുരത്ത് എഞ്ചിനീയറിംഗിന് പഠിക്കുന്ന മകന്റെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാന്‍ ബാങ്കിലേക്ക് പുറെപ്പട്ട പിതാവ് ബൈക്ക് അപകടത്തില്‍ മരണമടഞ്ഞു. കരിവെള്ളൂര്‍ പള്ളിക്കൊവ്വലിലെ തലയില്ലത്ത് കുഞ്ഞബ്ദുള്ള (42)യാണ് മരിച്ചത്.

തിങ്കളാഴ്ച രാവിലെ 10.30 ഓടെ ഓണക്കുന്ന് ഹൈസ്‌കൂളിന് സമീപമായിരുന്നു അപകടം. കുഞ്ഞബ്ദുള്ള സഞ്ചരിച്ച ബൈക്കില്‍ മറ്റൊരു ബൈക്ക് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുഞ്ഞബ്ദുള്ളയെ ആദ്യം പരിയാരം മെഡി. കോളേജിലും തുടര്‍ന്ന് മംഗലാപുരം ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാത്രിയോടെ മരണമടയുകയായിരുന്നു. 
]
മൂത്തമകന്‍ മംഗലാപുരത്ത് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി അംജാദിന്റെ ബാങ്ക് അക്കൗണ്ടില്‍ പണം നിക്ഷേപിക്കാന്‍ പോകുമ്പോഴായിരുന്നു അപകടം. കുഞ്ഞബ്ദുള്ള വയര്‍മെന്‍ ആണ്. അപകടത്തില്‍ മറ്റേ ബൈക്കോടിച്ച കരിവെള്ളൂരിലെ ടി.പി. സുറൂളിനും പരിക്കേറ്റിരുന്നു. പരേതനായ മുഹമ്മദ്.സൈനബ ദമ്പതികളുടെ മകനാണ് കുഞ്ഞബ്ദുള്ള. ഭാര്യ: മറിയം. പ്ലസ്ടു വിദ്യാര്‍ത്ഥി അജ്മല്‍ മറ്റൊരു മകന്‍. സഹോദരങ്ങള്‍: ജമാല്‍, ഉമ്മര്‍, അമീര്‍, ഫാത്തിമ.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Bike, Accident, Obituary. 



No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.