ബോവിക്കാനം: ടിപ്പര്‍ ലോറി ബൈക്കിലിടിച്ച് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി മരിച്ചു. സഹപാഠിക്ക് ഗുരുതരമായി പരിക്കേറ്റു. എറണാകുളം സ്വദേശിയും സുള്ള്യയിലെ എഞ്ചിനീയറിംഗ് കോളജ് വിദ്യാര്‍ത്ഥിയുമായ ഭരതരാജ് (23) ആണ് മരിച്ചത്.
കൂടെയുണ്ടായിരുന്ന എറണാകുളം ഗിരിനഗറിലെ കൃഷ്ണന്‍ നായര്‍ രമേശിന്റെ മകന്‍ കാര്‍ത്തിക്കിനെ (23) ഗുരുതരാവസ്ഥയില്‍ മംഗലാപുരം ആശുപത്രിയിലേക്ക് കൊണ്ടുപോയി.
കൂടെയുണ്ടായിരുന്ന എറണാകുളം ഗിരിനഗറിലെ കൃഷ്ണന്‍ നായര്‍ രമേശിന്റെ മകന്‍ കാര്‍ത്തിക്കിനെ (23) ഗുരുതരാവസ്ഥയില്‍ മംഗലാപുരം ആശുപത്രിയിലേക്ക് കൊണ്ടുപോയി.
സുള്ള്യയില്‍ നിന്നും കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന കെഎല്‍ 07 ബി.യു 9841 നമ്പര്‍ ബൈക്കും കാസര്‍കോട് ഭാഗത്ത് നിന്നും ബോവിക്കാനത്തേക്ക് പോവുകയായിരുന്ന കെഎല്‍ 60 ജി 4540 നമ്പര്‍ ടിപ്പര്‍ ലോറിയുമാണ് കൂട്ടിയിടിച്ചത്.
ടിപ്പര്‍ ലോറിയുടെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്നാണ് സൂചന. മെറ്റല്‍ കയറ്റി പോവുകയായിരുന്ന ലോറിയാണ് അപകടം വരുത്തിയത്.
No comments:
Post a Comment