കാഞ്ഞങ്ങാട്”: കാഞ്ഞങ്ങാട്ടെയും പരിസരപ്രദേശങ്ങളിലെയും 71 അംഗ ജമാഅത്തുകളുടെ കേന്ദ്ര സംഘടനയായ കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്തിന്റെ 2014-16 വര്‍ഷത്തെ ഭാരവാഹികളായി മെട്രോ മുഹമ്മദ് ഹാജി (പ്രസിഡന്റ്), ബഷീര്‍ വെള്ളിക്കോത്ത് (ജനറല്‍ സെക്രട്ടറി), സി.കുഞ്ഞമ്മദ് പാലക്കി (ട്രഷറര്‍) എന്നിവര്‍ ഐക്യകണ്‌ഠേന വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
പി.മുഹമ്മദ്കുഞ്ഞി മാസ്റ്റര്‍, എം.മൊയ്തു മൗലവി, ഖാലിദ് പാറപ്പള്ളി, മുബാറക് ഹസൈനാര്‍ ഹാജി (വൈസ് പ്രസിഡന്റുമാര്‍), ബഷീര്‍ ആറങ്ങാടി, കെ.യു.ദാവൂദ്, ജാതിയില്‍ ഹസൈനാര്‍, കെ.പി.മുഹമ്മദ് ഷെരീഫ് എന്‍ജിനീയര്‍, ജോ.സെക്രട്ടറിമാര്‍ എന്നിവരാണ് മറ്റു ഭാരവാഹികള്‍. എല്ലാവരുടെയും തിരഞ്ഞെടുപ്പ് ഐക്യകണ്‌ഠേനയായിരുന്നു.
ഇക്കഴിഞ്ഞ ഒന്നര പതിറ്റാണ്ട് കാലമായി മെട്രോ മുഹമ്മദ്ഹാജി സംയുക്ത ജമാഅത്ത് പ്രസിഡന്റായി തുടരുന്നുണ്ട്. മൂന്നാംതവണയാണ് ബഷീര്‍ വെള്ളിക്കോത്ത് ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്. സി.കുഞ്ഞഹമ്മദ് ഹാജി പാലക്കി രണ്ടാംതവണയും.
പ്രസിഡന്റ് മെട്രോ മുഹമ്മദ്ഹാജിയുടെ അധ്യക്ഷതയില്‍ ഖാസി സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ യോഗം ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത് സ്വാഗതം പറഞ്ഞു. സെക്രട്ടറി ബഷീര്‍ ആറങ്ങാടി വരവ് ചെലവ് കണക്കും പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ഓഡിറ്റര്‍ കെ.അബൂബക്കര്‍ മാസ്റ്റര്‍ ഓഡിറ്റ് റിപ്പോര്‍ട്ട് നല്‍കി. വരണാധികാരി സി.മുഹമ്മദ്കുഞ്ഞി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. കെ.യു.ദാവൂദ് നന്ദി പറഞ്ഞു.
No comments:
Post a Comment