ഉദുമ: പുതുതായി നിര്‍മ്മിച്ച മാങ്ങാട് മോലോത്തുങ്കാല്‍ ശ്രീ ബാലഗോപാലക്ഷേത്രം ദേവപ്രതിഷ്ഠ അഷ്ഠബന്ധ ബ്രഹ്മകലശോത്സവം 23 മുതല്‍ ജൂണ്‍ രണ്ടുവരെ വിവിധ പരിപാടികളോടെ ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
23ന് രാത്രി 7.30ന് കുറ്റിപൊരിക്കല്‍, 24ന് രാവിലെ 7.38 മുതല്‍ 10.34 വരെ കലവറ നിറയ്ക്കല്‍. തുടര്‍ന്ന് 'മുരളിക' സ്മരണിക ഡോ. അംബികാസുതന്‍ മാങ്ങാട് പ്രകാശനം ചെയ്യും. വൈകിട്ട് ആറിന് ആവാഹന. രാത്രി ഒമ്പതിന് തൃശൂര്‍ സദ്്ഗമയയുടെ നാടകം 'കുഴിമടിയന്‍' 25ന് പകല്‍ 11ന് അഡ്വ. കരുണാകരന്റെ ആദ്ധ്യാത്മീകപ്രഭാഷണം. വൈകിട്ട് അഞ്ചിന് മാങ്ങാട് ശ്രീ അയ്യപ്പ ഭജന മന്ദിരത്തില്‍ നിന്ന് വിഗ്രഹ എഴുന്നള്ളിപ്പ്. വാദ്യഘോഷങ്ങളുടെ അകമ്പടിയോടുകൂടി ബ്രഹ്മശ്രീ അരവത്ത് കെ യു ദാമോദര തന്ത്രിയയും മറ്റു താത്രിമാരെയും വരവേല്‍പ്പ്. രാത്രി ഒമ്പതിന് മോലോത്തുങ്കാല്‍ മാതൃസമിതിയുടെ നൃത്തനൃത്ത്യങ്ങള്‍.
26ന് രാത്രി ഒമ്പതിന് ഉദുമ മൂകാംബിക കലാക്ഷേത്രത്തിന്റെ നൃത്തനൃത്ത്യങ്ങളുടെ അരങ്ങേറ്റം. 27ന് രാത്രി ഒമ്പതിന് വിദ്യാനഗര്‍ ആശാഭട്ട് സംഘത്തിന്റെ ഭക്തിഗാന സുധ. 28ന് പകല്‍ 11ന് കൊപ്പല്‍ ചന്ദ്രശേഖരന്റെ ആദ്ധ്യാത്മികപ്രഭാഷണം. രാത്രി ഒമ്പതിന് ഉദുമ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികള്‍. 29ന് വൈകിട്ട് മുന്നിന് പെരികെമന ശ്രീധരന്‍ നമ്പൂതിരിയുടെ ആദ്ധ്യാത്മീക പ്രഭാഷണം. 30ന് പകല്‍ 11.31 മുതല്‍ 2.01വരെ ദേവപ്രതിഷ്ഠ. രാത്രി ഒമ്പതിന് ബാലന്‍ നീലേശ്വരം, യഥുനാഥ് പള്ളിയത്ത് എന്നിവര്‍ അവതരിപ്പിക്കുന്ന '' മാന്ത്രിക സന്ധ്യ''
31ന് രാത്രി ഒമ്പതിന് മില്ലേനിയം സ്റ്റാര്‍സിന്റെ ഗാനമേള. ജൂണ്‍ ഒന്നിന് രാത്രി ഒമ്പതിന് ഉദുമ ജിഎച്ച്എസ്എസിലെ അധ്യാപിക പത്മാവതി സംഘത്തിന്റെ ഭക്തിഗാന സുധ. രണ്ടിന് രാവിലെ അഞ്ചിന് നടതുറക്കല്‍. രാത്രി ഭൂതബലിയോടുകൂടി ഉത്സവം. എല്ലാ ദിവസവും ഭജനവും പകല്‍ ഒന്നിന് അന്നദാനവും ഉണ്ടായിരുക്കും.
500 വര്‍ഷം മുമ്പ് നശിച്ചുപോയ മോലോത്തുങ്കാല്‍ ക്ഷേത്ര അവശിഷ്ടങ്ങളുടെ പരിസരത്തായി ക്ഷേത്രാചാര പ്രകാരം മൊത്തം കരിങ്കല്ലിലാണ് പുതുതായി ബാലഗോപാല ക്ഷേത്രം നിര്‍മ്മിച്ചതെന്ന് ആഘോഷ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.
വാര്‍ത്തസമ്മേളനത്തില്‍ ആഘോഷ കമ്മിറ്റി പ്രസിഡന്റ് എം ദാമോദരന്‍ മാസ്റ്റര്‍, വര്‍ക്കിങ് പ്രസിഡന്റ് കെ കുഞ്ഞിരാമന്‍ നായര്‍ കാപ്പുംകയം, ജനറല്‍ സെക്രട്ടറി കുഞ്ഞിക്കണ്ണന്‍ അമരാവതി, കണ്‍വീനര്‍ കെ കുഞ്ഞിരാമന്‍ മാങ്ങാട്, സോവനീര്‍ ചെയര്‍മാന്‍ കെ കുഞ്ഞമ്പുനായര്‍ വിദ്യാനഗര്‍, പബ്ലിസിറ്റി ചെയര്‍മാന്‍ ഏവീസ് രത്‌നാകരന്‍, കണ്‍വീനര്‍ അജയന്‍ മാങ്ങാട്, ട്രഷറര്‍ സി രവീന്ദ്രന്‍ നായര്‍, സെക്രട്ടറി ശശീധരന്‍ മാവുവളപ്പ് എന്നിവര്‍ പങ്കെടുത്തു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment