കുമ്പള: കട്ടത്തട്ക്ക വികാസ് നഗറില്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥി അഷ്‌റഫ് (9) ടിപ്പറിടിച്ച് മരിച്ചു.ബസ് കാത്തു നില്‍ക്കുകയായിരുന്ന ബന്ധുവായ ഒരു സ്ത്രീക്ക് സഹായമായി ബസ് കൈകാണിച്ച് നിര്‍ത്തുകയും ബസ്‌കയറ്റുകയും ചെയ്ത അഷ്‌റഫ് ബസ് പോയതിന് ശേഷം റോഡ് മുറിച്ച് കടക്കാന്‍ ശ്രമിക്കുമ്പോള്‍ എതിര്‍ ഭാഗത്ത് നിന്ന് വന്ന ടിപ്പര്‍ ലോറി ഇടിക്കുകയായിരുന്നു.
ടയറില്‍ കുടുങ്ങിയ അഷ്‌റഫ് തത്സമയം തന്നെ മരിച്ചു. കട്ടത്തടുക്കയിലെ അബ്ദുല്‍ ഹമീദ് സഖാഫിയുടെയും ത്വാഹിറയുടേയും മകനായ അഷ്‌റഫ് കുമ്പള കളത്തൂര്‍ എം.ജി.എല്‍.സി. സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. വീട്ടിലേക്ക് പോകുന്നതിനിടയിലാണ് ടിപ്പര്‍ ലോറിയിടിച്ചത്. ടിപ്പര്‍ ലോറി അമിതവേഗതയിലായിരുന്നുവെന്ന് നാട്ടുകാര്‍ ആരോപിച്ചു. സഹോദരങ്ങള്‍: മുസ്തഫ, ശിഹാബ്, ശംസുദ്ദീന്‍.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment