Latest News

കത്തു പാട്ട് വാര്‍ഷികം മെയ് 23ന് വെള്ളിയാഴ്ച

കാസര്‍കോട്: ഒരു കാലഘട്ടത്തന്റെ വിരഹനൊമ്പരങ്ങള്‍ കത്തിലൂടെ പാടിപ്പതിപ്പിച്ച എസ്.എ. ജമീലിന്റെ പ്രശസ്തമായ കത്തു പാട്ടുകളുടെ 35-ാം വാര്‍ഷികാഘോഷം മെയ് 23ന് വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് സന്ധ്യാരാഗം ഓഡിറ്റോറിയത്തില്‍ നടക്കും.

വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് കാസര്‍കോട് ആര്‍ട്‌സ് ഫോറം സംസ്ഥാന തലത്തില്‍ നടത്തിയ കത്തു പാട്ട് രചനാ മത്സരത്തില്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയ റഷീദ് പിസിപാലം നരിക്കുനി, അഡ്വ.ബി.എഫ്.അബ്ദുല്‍ റഹിമാന്‍ കാസര്‍കോട്, സി.പി.തന്‍ഷി കാളികാവ്, മലപ്പുറം എന്നിവര്‍ക്കുള്ള ഉപഹാരങ്ങള്‍ പരിപാടിയില്‍ വെച്ച് സമ്മാനിക്കും.
എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. യഹ്‌യ തളങ്കര അധ്യക്ഷത വഹിക്കും. ജില്ലാ കലക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍, ജില്ലാ പോലീസ് ചീഫ് തോംസണ്‍ ജോസ് എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. പി.എസ്.ഹമീദ് എസ്.എ.ജമീല്‍ അനുസ്മരണ പ്രഭാഷണം നടത്തും. 

മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.ഇ.അബ്ദുല്ല, എന്‍,എ.അബൂബക്കര്‍, ഡോ.എം.പി.ഷാഫി ഹാജി, കരിം സിറ്റിഗോള്‍ഡ്, ഷാഫി നാലപ്പാട്, എം.സി.ഖമറുദ്ദീന്‍, എ.അബ്ദുല്‍ റഹ്മാന്‍, യു.കെ.യൂസുഫ്, അബ്ദുല്‍ റഹ്മാന്‍ ബെന്‍സര്‍, അഷ്‌റഫ് ഐവ, ഷഫീഖ് ബെന്‍സര്‍, എന്‍.എം.സുബൈര്‍, മുഹമ്മദ് മധൂര്‍, സി.എല്‍ ഹമീദ്, ടി.എ.ഷാഫി, ഷാഫി.എ.നെല്ലിക്കുന്ന് എന്നിവര്‍ സംബന്ധിക്കും.
തുടര്‍ന്നു നടക്കുന്ന ഇശല്‍ സന്ധ്യയില്‍ എം.എ.ഗഫൂര്‍, അക്ബര്‍ തൃശൂര്‍, ഗോള്‍ഡി ഫ്രാന്‍സിസ്, ഹബീബ് , ഇസ്മത്ത്, റിച്ചു നിലമ്പൂര്‍, സേതു ലക്ഷ്മി എന്നിവര്‍ മാപ്പിളപ്പാട്ടുകള്‍ ആലപിക്കും.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.