കാസര്‍കോട്: ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അപ്‌സര ഗ്രൂപ്പ് ഓഫ് കമ്പനിയുെട വിദ്യാഭ്യാസ ചാരിറ്റിയില് നിന്ന് കാസര്‍കോട് ഗവ:കേളേജിലെ ഒരു വിദ്യാര്‍ത്ഥിനിക്ക് 25,000 രൂപയുെട സഹായ നിധി വിതരണം ചെയ്തു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
മികച്ച പഠന നിലവാരം പുലര്‍ത്തുകയും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുകയും ചെയ്യുന്ന ഒരുവിദ്യാര്‍ത്ഥിനിക്കാണ് ഈ സഹായം നല്കിയത്. വിദ്യാഭ്യാസം തുടരുന്ന കാലത്തോളം ഒരോ വര്‍ഷവും പ്രസ്തുത വിദ്യാര്‍ത്ഥിനിക്ക് ഈ സ്‌കോളര്‍ഷിപ്പ് നല്‍കുമെന്ന് അപ്‌സര ഗ്രൂപ്പ് മനേജര്‍ അബ്ദുല്ല അഹമ്മദ് അറിയിച്ചു.
ചടങ്ങില്‍ കേളേജ് പ്രിന്‍സിപ്പാള്‍ ഡോ: അജയകുമാര്‍ അധ്യക്ഷത വഹിച്ചു. ഒ.എസ്.എ പ്രസിഡന്റ് സി.എല് ഹമീദ് ഉദ്ഘാടന ചെയ്തു. അപ്‌സര ഗ്രൂപ്പ് മാനേജര്‍ അബ്ദുള്ള അഹമ്മദ് സഹായ നിധി വിതരണം ചെയ്തു.
മാധ്യമ പ്രവര്‍ത്തകരായ ടി.എ ഷാഫി, ഖയ്യൂം മാന്യ, കേളോജ് യൂണിയന്‍ ചെയര്‍മാന്‍ താഹ മുഹമ്മദ്, പി.ടി.എ പ്രസിഡന്റ് ബാലകൃഷ്ണന്‍ നായര്‍, അപ്‌സര ഗ്രൂപ്പ് അക്കൗണ്ട്‌സ് മാനേജര് ബാബുരാജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഇതിനു മുമ്പ് യോഗ്യതയുടെ അടിസ്ഥാനത്തില്‍ ഏഴ് വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ സംഘടനകളുടെയും വ്യക്തികളുടെയും സഹായത്തോടെ അവരുടെ മുഴുവന് വിദ്യാഭ്യാസ ചെലവും വിജയകരമായി നടപ്പിലാക്കിയിട്ടുണ്ട്. ഇരുപത്തഞ്ചോളം മുസ്ലിം വിദ്യാര്‍ത്ഥിനികള്‍ക്ക് പര്‍ദ്ദയും പുസ്തകങ്ങളും ജൂണ്‍ ആദ്യ വാരത്തില് നല്‍കാന് റിയാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാസര്‍കോട് എക്‌സ്പാട്രിയേറ്റ്‌സ് സോഷ്യല്‍ വെല്‍ഫെയര്‍ അസോസയേഷന് തീരുമാനിച്ചു.
കൂടാെത 300 ലോവര് പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബാഗ്, കുട, വാട്ടര്‍ബോട്ടര്‍ മറ്റു ആവശ്യമായ പഠനോപകരണങ്ങള്‍ നല്‍ക്കുന്നതുമായിരിക്കും.


No comments:
Post a Comment