Latest News

കളായി വാര്‍ഡില്‍ മുസ്ലിം ലീഗിന് വീണ്ടും വിജയം

പൈവളികെ: ബി.ജെ.പി. സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചതിനെ തുടര്‍ന്ന് വിവാദം കൊടുമ്പിരി കൊണ്ട പൈവളികെ കളായി വാര്‍ഡില്‍ (18ാം വാര്‍ഡ്) മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിക്ക് വീണ്ടും വിജയം. 

മുസ്ലിം ലീഗിലെ അബു സാലിയാണ് 142 വോട്ടുകള്‍ക്ക് വിജയിച്ചത്. അബുസാലി 555ഉം സി.പി.ഐയിലെ പുഷ്പ ജയറാം 413ഉം ആം ആദ്മി പാര്‍ട്ടിയിലെ ഖലീല്‍ 171ഉം വോട്ടുകള്‍ നേടി.
വാര്‍ഡ് മെമ്പറായിരുന്ന മുസ്ലിംലീഗിലെ അന്തുഹാജി മരണപ്പെട്ടതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. അന്തുഹാജിയുടെ മകനാണ് വിജയിച്ച അബുസാലി.
കഴിഞ്ഞ തവണ 387 വോട്ടുകള്‍ നേടിയ മുസ്ലിം ലീഗ് 35 വോട്ടുകള്‍ക്കാണ് ജയിച്ചത്.
ഇത്തവണ ഇത് 555 ആയി ഉയര്‍ത്താനായി. സി.പി.എം സ്ഥാനാര്‍ത്ഥിക്ക് കഴിഞ്ഞ തവണ 357 വോട്ടുകളാണ് ലഭിച്ചത്. ഇത്തവണ അത് 413 ആയി ഉയര്‍ന്നു.
ബി.ജെ.പിയുടെ സനത്കുമാറാണ് പത്രിക നല്‍കിയിരുന്നുവെങ്കിലും പൊടുന്നനെ പിന്‍വലിക്കുകയായിരുന്നു.
കളായി വാര്‍ഡില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി അബുസാലിയുടെ വിജയം സി.പി.എം ബി.ജെ.പി കൂട്ടുകെട്ടിനേറ്റ പ്രഹരമാണെന്ന് മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ എ. അബ്ദുല്‍റഹ്മാന്‍ പറഞ്ഞു. അവിശുദ്ധ കൂട്ടുകെട്ടിനെതിരെയാണ് ജനങ്ങള്‍ പ്രതികരിച്ചത്എ. അബ്ദുല്‍റഹ്മാന്‍ പറഞ്ഞു.

Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.