കാഞ്ഞങ്ങാട്: പറക്കമുററാത്ത രണ്ടുപിഞ്ചുമക്കളെ ബാപ്പയുടെ അറിവോടെ ഒരു സംഘം നാല് ലക്ഷം രൂപയ്ക്ക് വിറ്റു. മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ഈ സംഭവം നടന്നത് കാഞ്ഞങ്ങാട് സൗത്തിലാണ്. കാഞ്ഞങ്ങാട് സൗത്ത് സ്വദേശി സുലൈമാന്റെ ഒന്നര വയസ്സും ആറുമാസവും പ്രായമുള്ള രണ്ട് കുട്ടികളെയാണ് മംഗലാപുരത്തെ ഒരു വനിതാ അഭിഭാഷക മുഖാന്തിരം വിറ്റത്.
മംഗലാപുരത്തെ സമ്പന്ന കുടുംബങ്ങളിലേക്കാണ് കുട്ടികളെ എത്തിക്കുന്നത്. ചിലര്‍ ദത്തെടുക്കാനും തയ്യാറാവുന്നുണ്ട്. മംഗലാപുരത്തും പരിസരത്തും കുട്ടികളില്ലാത്തവര്‍ക്ക് നിയമാനുസൃതമല്ലാതെ കുട്ടികളെ എത്തിച്ച് കൊടുക്കാറുമുണ്ട്. ദത്തെടുക്കല്‍ നടപടികളുടെ നൂലാമാലകളില്‍ നിന്ന് രക്ഷനേടാനാണ് നിയ വിരുദ്ധമായി കുട്ടികളെ വിലക്കെടുക്കുന്നത്.
ഓരോ കുട്ടിക്കും രണ്ട് ലക്ഷം രൂപ വീതമാണ് വില നിശ്ചയിച്ചത്. സുലൈമാന് രണ്ട് ഭാര്യമാരിലായി 11 മക്കളുണ്ട്. ആദ്യ ഭാര്യയില്‍ എട്ടുമക്കള്‍. രണ്ടാം ഭാര്യയില്‍ പിറന്ന മൂന്നുമക്കളില്‍ രണ്ടുപേരെയാണ് ഇടനിലക്കാര്‍ മുഖേന വിറ്റത്. സുലൈമാന്‍ കുട്ടികളെ വില്‍ക്കുന്നതിന് സമീപിച്ചത് ഹമീദും ഇരിയയിലെ ബഷീര്‍, റഷീദ്, ഇസ്മായില്‍ എന്നിവരും ചേര്‍ന്നാണ് കുട്ടികളെ മംഗലാപുരത്തേക്ക് കൊണ്ടുപോയി അഭിഭാഷക മുഖേന വിററത്. നാല് ലക്ഷം രൂപ അപ്പോള്‍ തന്നെ സംഘം കൈപ്പറ്റിയതായാണ് സൂചന.
കുട്ടികളെ പോററാനുള്ള സാഹചര്യം ഇല്ലാത്തത് കൊണ്ടാണ് സുലൈമാന്‍ കുട്ടികളെ വില്‍ക്കാന്‍ നിര്‍ബന്ധിതനായതെന്ന് പറയപ്പെടുന്നു. കുട്ടികളെ വില്‍പ്പന നടത്തിയ സംഘത്തിലെ ഏതാനും ചിലര്‍ പോലീസ് വലയിലുണ്ട്. കുട്ടികളെയും വനിതാ അഭിഭാഷകയെയും തേടി ഹൊസ്ദുര്‍ഗ് പോലീസ് മംഗലാപുരത്തേക്ക് തിരിച്ചിട്ടുണ്ട്. കുട്ടികള്‍ എവിടെയുണ്ടെന്ന കാര്യം ഇപ്പോള്‍ പോലീസ് വലയിലുള്ള സംഘത്തിന് വ്യക്തമായി അറിയില്ല.
അഭിഭാഷകയെ കണ്ടെത്തി ചോദ്യം ചെയ്താലെ ഈ സംഭവത്തിന്റെ ചുരുളഴിയുകയുള്ളൂ. അതിനുള്ള സജ്ജീവ ശ്രമത്തിലാണ് പോലീസ്. കാഞ്ഞങ്ങാട് സൗത്തിലെ രണ്ടുപിഞ്ചുമക്കളെ വീട്ടുകാരുടെ അറിവോടെ മംഗലാപുരത്ത് നാല് ലക്ഷം രൂപക്ക് വിറ്റത് പോലെയുള്ള സമാനനമായ സംഭവം ഈയിടെ കാസര്‍കോട് നടന്നിരുന്നു. കാസര്‍കോട്ട് നിന്ന് കുട്ടികളെ മംഗലാപുരത്ത് വിട്ടത് ഒരു വനിതാ അഭിഭാഷക മുഖേനയാണ്.
കാഞ്ഞങ്ങാട്ടെ കുട്ടികളെ വില്‍ക്കാന്‍ ഇതേ വനിതാ അഭിഭാഷകയാണോ എന്ന സംശയം ബലപ്പെട്ടിട്ടുണ്ട്.
മംഗലാപുരത്തെ സമ്പന്ന കുടുംബങ്ങളിലേക്കാണ് കുട്ടികളെ എത്തിക്കുന്നത്. ചിലര്‍ ദത്തെടുക്കാനും തയ്യാറാവുന്നുണ്ട്. മംഗലാപുരത്തും പരിസരത്തും കുട്ടികളില്ലാത്തവര്‍ക്ക് നിയമാനുസൃതമല്ലാതെ കുട്ടികളെ എത്തിച്ച് കൊടുക്കാറുമുണ്ട്. ദത്തെടുക്കല്‍ നടപടികളുടെ നൂലാമാലകളില്‍ നിന്ന് രക്ഷനേടാനാണ് നിയ വിരുദ്ധമായി കുട്ടികളെ വിലക്കെടുക്കുന്നത്.
ഇടനിലക്കാര്‍ക്ക് നല്ല കമ്മീഷനാണ് ലഭിക്കുന്നത്. കാഞ്ഞങ്ങാട്ട് ഇപ്പോള്‍ വലയിലായ സംഘം ഇതിന് മുമ്പും ഇത്തരത്തില്‍ കുട്ടികളെ വിറ്റഴിച്ചതായി സംശയമുണ്ട്. മംഗലാപുരത്തെ അന്വേഷണം കഴിഞ്ഞ് തിരിച്ചെത്തിയാല്‍ മാത്രമേ വ്യക്തതയുണ്ടാകുകയുള്ളൂ. കാഞ്ഞങ്ങാട്ടെ സംഭവത്തില്‍ കുട്ടികളുടെ മാതാപിതാക്കളുടെ പേരിലും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ സാധ്യതയുണ്ട്.
Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment