Latest News

ജൂലായ് ഒന്നിനും രണ്ടിനും വാഹന പണിമുടക്ക്‌

കൊച്ചി: വാഹന നികുതി വര്‍ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ മോട്ടോര്‍വാഹന തൊഴിലാളികള്‍ ജൂലായ് ഒന്ന്, രണ്ട് തീയതികളില്‍ പണിമുടക്കും. കൊച്ചിയില്‍ ചേര്‍ന്ന സംസ്ഥാന മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടേതാണ് തീരുമാനം.

ഓട്ടോറിക്ഷ, ടാക്‌സി, ചരക്കുവാഹനങ്ങള്‍, സ്വകാര്യ ബസ്സുകള്‍ എന്നിവയിലേതടക്കം മോട്ടോര്‍വാഹന രംഗത്തെ മുഴുവന്‍ തൊഴിലാളികളും പണിമുടക്കിലും അനുബന്ധ സമര പരിപാടികളിലും പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. അടിക്കടിയുള്ള ഇന്ധന വിലവര്‍ധന പിന്‍വലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

നികുതി, ഇന്‍ഷുറന്‍സ് പ്രീമിയം, സ്‌പെയര്‍ പാര്‍ട്‌സ്, ഇന്ധനവില എന്നിവയിലെ ഭീമമായ വര്‍ധനയുടെ ഭാരം പേറുന്ന വാഹന ഉടമകളുടെ സഹകരണത്തോടെയായിരിക്കും സമരം സംഘടിപ്പിക്കുകയെന്ന് ഭാരവാഹികള്‍ പറഞ്ഞു.

വര്‍ധിപ്പിച്ച മോട്ടോര്‍വാഹന നികുതിവര്‍ധന പിന്‍വലിക്കുക, നികുതി അഞ്ച് വര്‍ഷത്തേക്ക് ഒന്നിച്ചടയ്ക്കണമെന്ന നിബന്ധന പിന്‍വലിക്കുക, നികുതി അടയ്ക്കുമ്പോള്‍ ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ലെന്ന നിബന്ധന ഒഴിവാക്കുക, ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധന പിന്‍വലിക്കുക, ക്ഷേമനിധിയിലെ അപാകം പരിഹരിക്കുക, ക്ഷേമനിധി പ്രവര്‍ത്തനം കാര്യക്ഷമമാക്കുക, ആനുകൂല്യങ്ങള്‍ കാലോചിതമായി പരിഷ്‌കരിക്കുക, ക്ഷേമനിധിയില്‍ നിന്ന് തുക വക മാറ്റാതിരിക്കുക, നികുതി ഇ പേയ്‌മെന്റ് വഴി അടയ്ക്കണമെന്ന നിര്‍േദശം ഉപേക്ഷിക്കുക, നികുതി സ്വീകരിക്കുന്നതിന് ക്ഷേമനിധിയിലെ വാഹന ഉടമ വിഹിതം അടച്ചിരിക്കണമെന്ന വ്യവസ്ഥ നിലനിര്‍ത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.

ദ്വിദിന പണിമുടക്കിനു മുന്നോടിയായി ജില്ലാ കണ്‍െവന്‍ഷനുകള്‍ 31-നകം പൂര്‍ത്തിയാക്കും. തിരുവനന്തപുരം, കണ്ണൂര്‍, മലപ്പുറം-മെയ് 26, കൊല്ലം, കാസര്‍കോട്, കോഴിക്കോട് -29, വയനാട്, തൃശ്ശൂര്‍, പത്തനംതിട്ട-30, ഇടുക്കി, ആലപ്പുഴ, കോട്ടയം-ജൂണ്‍ 1, എറണാകുളം, പാലക്കാട് -ജൂണ്‍ 3 എന്നിങ്ങനെയാണ് ജില്ലാ കണ്‍െവന്‍ഷനുകള്‍. ജൂണ്‍ 25, 26, 27 തീയതികളില്‍ സെക്രട്ടേറിയറ്റിലേക്കും മറ്റിടങ്ങളില്‍ ജോയിന്റ് ആര്‍.ടി.ഒ., ആര്‍.ടി.ഒ. ഓഫീസുകളിലേക്കും സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ മോട്ടോര്‍ തൊഴിലാളികള്‍ മാര്‍ച്ചും ധര്‍ണയും നടത്തും. ജൂണ്‍ 10 മുതല്‍ 20 വരെ ജില്ലാ അടിസ്ഥാനത്തില്‍ വാഹന പ്രചാരണ ജാഥകള്‍ നടത്തും.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.